മനോജ്
നെയ്യാറ്റിന്‍കര: പതിമൂന്നുകാരിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ ഒന്നാം പ്രതിയെ 23 വര്‍ഷം കഠിനതടവിന് ശിക്ഷിച്ച് നെയ്യാറ്റിന്‍കര അതിവേഗ പോക്സോ കോടതി. തിരുപുറം, തിരുപുത്തൂര്‍, മാങ്കൂട്ടം, പി.എം.കോട്ടേജില്‍ മനോജി(30)നെയാണ് അതിവേഗ പോക്സോ കോടതി ജഡ്ജി കവിതാ ഗംഗാധരന്‍ ശിക്ഷിച്ചത്. പ്രതി 40000 രൂപ പിഴയും ഒടുക്കണം. 2015-ലാണ് കേസിനാസ്പദമായ സംഭവം.
സ്നേഹം നടിച്ച പ്രതി വീട്ടുകാരില്ലാത്തപ്പോള്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ പോയി പലപ്പോഴായി പീഡിപ്പിച്ചു. കുട്ടിയെ സുഹൃത്തിന്റെ കാറില്‍ കയറ്റി, പ്രതിയുടെ വീട്ടിലെത്തിച്ചും പീഡിപ്പിച്ചു. മൂന്നാം പ്രതി മാങ്കൂട്ടം വലിയവിളവീട്ടില്‍ അനൂപാണ് ഇവര്‍ക്ക് എല്ലാവിധ സൗകര്യവുമൊരുക്കി കൊടുത്തത്. ഇയാള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇയാള്‍ക്ക് പതിനായിരം രൂപ പിഴ ഒടുക്കാന്‍ കോടതി വിധിച്ചു. രണ്ടാംപ്രതി കാര്‍ ഓടിച്ചിരുന്നയാളാണ്.
പീഡനത്തെ തുടര്‍ന്ന് പെണ്‍കുട്ടി വീടുവിട്ടുപോയി. പെണ്‍കുട്ടിയ കാണാനില്ലെന്ന് കാണിച്ച് അച്ഛന്‍ നല്‍കിയ പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പീഡനവിവരങ്ങള്‍ പുറത്തറിഞ്ഞത്. പൂവാര്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതികളെ പിടികൂടിയത്.
പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അജിത് തങ്കയ്യയും ഗോപിക ഗോപാലും ഹാജരായി.
Content Highlights: man gets 23 years imprisonment for raping minor girl
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..