അഞ്ചുവയസ്സുകാരിക്ക് പീഡനം, സംഭവം കണ്ട് അമ്മ ബോധംകെട്ട് വീണു; 55-കാരന് 20 വര്‍ഷം കഠിനതടവ്


പ്രതീകാത്മക ചിത്രം | മാതൃഭൂമി

ആലപ്പുഴ: അഞ്ചുവയസ്സുകാരിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ 55-കാരന് 20 വര്‍ഷം കഠിനതടവും 50,000 പിഴയും ശിക്ഷ. 2020-ല്‍ കനകക്കുന്ന് പോലീസ് രജിസ്റ്റര്‍ചെയ്ത കേസില്‍ ആലപ്പുഴ പോക്‌സോ സ്‌പെഷ്യല്‍ കോടതി ജഡ്ജ് ആഷ് കെ. ബാല്‍ ആണ് ശിക്ഷ വിധിച്ചത്.

മുതുകുളം വില്ലേജില്‍ കാടാമ്പള്ളില്‍ കിഴക്കതില്‍ മുരളീധര(55)നെയാണ് ശിക്ഷിച്ചത്. പിഴത്തുകയില്‍ 40,000 രൂപ കുട്ടിക്കു നല്‍കാനും ഉത്തരവുണ്ട്. പിഴയൊടുക്കിയില്ലെങ്കില്‍ ഒരുവര്‍ഷംകൂടി തടവുശിക്ഷ അനുഭവിക്കണം.



അഞ്ചുവയസ്സുകാരിയായ പെണ്‍കുട്ടി കളിക്കാന്‍പോയിടത്തുനിന്ന് കാണാതായപ്പോള്‍ തിരക്കിനടന്ന അമ്മ പീഡനം കണ്ടു ബോധരഹിതയായി. തുടര്‍ന്ന് ആശുപത്രിയിലാക്കേണ്ടിവരുകയും ചെയ്തു. ഇതിനുപിന്നാലെയാണ് പരാതികൊടുത്തത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എസ്. സീമ ഹാജരായി.

Content Highlights: man gets 20 years imprisonment in pocso case alappuzha


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022

Most Commented