ടി.വി. കാണാനെത്തിയ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചു; 65-കാരന് 20 വര്‍ഷം കഠിനതടവ്


തങ്കപ്പൻ

കോട്ടയം: എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 20 വര്‍ഷം കഠിനതടവും രണ്ടുലക്ഷം രൂപ പിഴയും. പിഴ അടച്ചില്ലെങ്കില്‍ രണ്ടുവര്‍ഷം തടവ് അനുഭവിക്കാനും കോടതി വിധിച്ചു. പയ്യപ്പാടി വെന്നിമല ക്ഷേത്രത്തിനുസമീപം വെളുത്തേടത്ത് തങ്കപ്പനെ (65)യാണ് കോട്ടയം അഡീഷണല്‍ ജില്ലാ കോടതി ഒന്ന് (പോക്‌സോ) ജഡ്ജി കെ.എന്‍.സുജിത്ത് ശിക്ഷിച്ചത്.

2019 മാര്‍ച്ച് മുതലാണ് എട്ടുവയസ്സുകാരിയെ പ്രതി പീഡിപ്പിച്ചിരുന്നത്. സ്‌കൂളില്‍നിന്ന് വീട്ടില്‍ മടങ്ങിയെത്തിയ ശേഷം വീട്ടില്‍ ആരുമില്ലാത്തതിനാല്‍ പ്രതിയുടെ വീട്ടില്‍ കളിക്കുന്നതിനും ടി.വി.കാണുന്നതിനുമായാണ് അതിജീവിതയായ എട്ടുവയസ്സുകാരി പോയിരുന്നത്. ഇതിനിടെ പ്രതിയുടെ വീട്ടിലെ ഹാളില്‍ ടി.വി. കണ്ടുകൊണ്ടിരിക്കുന്നതിനിടെ കുട്ടിയെ പ്രതി സ്വന്തം മുറിയിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. ഇത്തരത്തില്‍ പീഡനം തുടരുന്നതിനിടെ ഒരുദിവസം, വീടിനുപുറത്ത് കളിക്കുന്നതിനിടെ പ്രതി കുട്ടിയെ മുറിയിലേക്ക് വിളിച്ചുകയറ്റുന്നതിനായി ആംഗ്യം കാണിക്കുന്നത് ഒപ്പം കളിക്കുന്നതില്‍ ഒരാളുടെ അമ്മ കണ്ടു.



ഇതേ തുടര്‍ന്ന് ഇവര്‍ കുട്ടിയെ വിളിച്ച് കാര്യം തിരക്കിയതോടെയാണ് കുട്ടി പീഡനവിവരം പുറത്തുപറഞ്ഞത്. അതിജീവിതയുടെ മൊഴിയെടുത്ത പോലീസ് കേസെടുക്കുകയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി അഡ്വ. എം.എന്‍.പുഷ്‌കരന്‍ ഹാജരായി.

Content Highlights: man gets 20 years imprisonment for raping minor girl in kottayam


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented