കുട്ടികളെ ഭീഷണിപ്പെടുത്തി ലൈംഗികാതിക്രമം, ലഹരി നല്‍കാനും ശ്രമം; പ്രതിക്ക് 15 വര്‍ഷം കഠിനതടവ്


1 min read
Read later
Print
Share

മുഹമ്മദ് ഇസ്മയിൽ

തൃശ്ശൂര്‍: പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഭീഷണിപ്പെടുത്തി ലൈംഗികമായി ആക്രമിച്ച കേസില്‍ 47-കാരന് 15 കൊല്ലം കഠിന തടവും 75,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കാട്ടൂര്‍ നെടുപുരയ്ക്കല്‍ മുഹമ്മദ് ഇസ്മയിലിനെയാണ് തൃശ്ശൂര്‍ ഒന്നാം അഡീഷണല്‍ ജില്ലാ ജഡ്ജി പി.എന്‍. വിനോദ് പോക്‌സോ നിയമപ്രകാരം ശിക്ഷിച്ചത്.

12, 13, നാല് വയസ്സുള്ള കുട്ടികളെയാണ് ഇയാള്‍ പീഡിപ്പിച്ചത്. പുറത്തു പറഞ്ഞാല്‍ പോലീസ് ജയിലിലിടും എന്നു പറഞ്ഞ് കുട്ടികളെ ഭീഷണിപ്പെടുത്തുകയായിരുന്നു.

കയ്പമംഗലം പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. നാലു കുട്ടികളില്‍ ഒരാളുടെ കേസാണ് വിചാരണ അവസാനിച്ചത്. മറ്റു കേസുകളില്‍ വിചാരണ നടക്കുകയാണ്.

പ്രതി പലപ്പോഴും കുട്ടികള്‍ക്ക് മയക്കുമരുന്ന് കൊടുക്കാന്‍ ശ്രമിച്ചിരുന്നതായി വിചാരണവേളയില്‍ കുട്ടികള്‍ കോടതിയില്‍ വെളിപ്പെടുത്തി. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ലിജി മധു ഹാജരായി.

Content Highlights: man gets 15 years imprisonment in pocso case

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kannur train fire

2 min

തർക്കത്തിന് പിന്നാലെ ട്രെയിനിന് തീയിട്ടത് ബംഗാള്‍ സ്വദേശി?; പ്രതിക്ക് മാനസികപ്രശ്‌നമുണ്ടെന്നും സൂചന

Jun 1, 2023


siddiq

2 min

മൃതദേഹം കടത്തിയ ബാഗ് വാങ്ങിയത് സിദ്ദിഖിന്റെ പണമെടുത്ത്; ശരീരം രണ്ടായി മുറിച്ചത് മുണ്ട് നീക്കിയശേഷം

Jun 1, 2023


SHIBILI FARHANA ASHIQ

1 min

ഫര്‍ഹാനയെ വിശ്വസിക്കാതെ പോലീസ്; ആഷിഖിനും ഷിബിലിക്കുമൊപ്പമിരുത്തി ചോദ്യംചെയ്യും

Jun 2, 2023

Most Commented