കോളേജ് സുഹൃത്തുമായി ഭാര്യയ്ക്ക് ബന്ധം; ചോദിക്കാൻ ചെന്ന ഭർത്താവിനെ 40കാരൻ കുത്തിക്കൊലപ്പെടുത്തി


കോളേജ് കാലത്ത് അഖീലുമായി പർവേശിന്റെ ഭാര്യ ഷാജഹാന് ബന്ധമുണ്ടായിരുന്നു. എന്നാൽ പിന്നീട് ഇത് അവസാനിപ്പിച്ച് പർവേശുമായി വിവാഹിതയായി. വിവാഹം കഴിഞ്ഞ ശേഷം ഇയാൾ ഷാജഹാനുമായി നിരന്തരം ബന്ധപ്പെടാറുണ്ടായിരുന്നുവെന്നും ഒന്നിച്ചു കൂടാൻ വേണ്ടി നിർബന്ധിക്കാറുണ്ടെന്നും പർവേശ് മനസ്സിലാക്കിയിരുന്നു.

പ്രതീകാത്മക ചിത്രം | PTI

മുംബൈ: സാന്താക്രൂസിൽ ഭാര്യയുടെ ആൺസുഹൃത്ത് ഭർത്താവിനെ കുത്തിക്കൊന്നു. അഖീൽ സയ്യദ് (40) എന്നയാളാണ് ഷാജഹാൻ എന്ന സ്ത്രീയുടെ ഭർത്താവായ പർവേശ് ശൈഖിനെ (41) കുത്തിക്കൊലപ്പെടുത്തിയത്. ഭാര്യയുമായി ബന്ധം തുടർന്നു പോകുന്നതിനെക്കുറിച്ച് സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ഭാര്യയുടെ സുഹൃത്തായ അഖീൽ സയ്യദിനെ പർവേശ് ശൈഖ് വിളിച്ചു വരുത്തുകയായിരുന്നു. തുടർന്നുണ്ടായ തർക്കത്തിൽ അഖീൽ, പർവേശിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. സംഭവവുമായി ബന്ധപ്പെട്ട് അഖീൽ സയ്യദിനെ വാകോല പോലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തു.

അഖീൽ എന്നയാൾ പർവേശിന്റെ ഭാര്യ ഷാജഹാനുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് പർവേശ് ശൈഖ് അഖീലിനെ വിളിച്ചു വരുത്തി. പർവേശ് കൈയിൽ ഒരു കത്തിയും കരുതിയിരുന്നു. തുടർന്നുണ്ടായ വാക്കേറ്റത്തിനൊടുവിൽ ഇയാളുടെ കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് അഖീൽ പർവേശിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.



കോളേജ് കാലത്ത് അഖീലുമായി പർവേശിന്റെ ഭാര്യ ഷാജഹാന് ബന്ധമുണ്ടായിരുന്നു. എന്നാൽ പിന്നീട് ഇത് അവസാനിപ്പിച്ച് പർവേശുമായി വിവാഹിതയായി. വിവാഹം കഴിഞ്ഞ ശേഷം ഇയാൾ ഷാജഹാനുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നുവെന്നും കൂടിക്കാഴ്ച നടത്താന്‍ നിരന്തരം നിർബന്ധിക്കാറുണ്ടെന്നും പർവേശ് മനസ്സിലാക്കിയിരുന്നു. തുടർന്ന് പർവേശിന്റെ നിർബന്ധപ്രകാരം ഭാര്യ ഷാജഹാൻ അഖീലിനെതിരെ പോലീസിൽ പരാതി നൽകിയിരുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

പർവേശ് താനെയിലെ റബോഡിയിൽ താമസിച്ചു വരികയായിരുന്നു. ഭാര്യയും രണ്ടു കുട്ടികൾക്കും ഒപ്പമായിരുന്നു അദ്ദേഹത്തിന്റെ താമസം. സൗന്ദര്യ വർധക വസ്തുക്കളും ആഭരണങ്ങളും വിറ്റായിരുന്നു അദ്ദേഹം ഉപജീവന നടത്തിയിരുന്നത്. അതിനിടെ, അഖീലുമായുള്ള ബന്ധം ഷാജഹാൻ തുടരുന്നകാര്യം പർവേശ് കണ്ടെത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

തുടര്‍ന്നാണ് അഖീലിനെ പര്‍വേശ് സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയത്. ഇയാൾ കൈയിൽ ഒരു കത്തിയും കരുതിയിരുന്നു. എന്നാൽ ഈ കത്തി മനപ്പൂർവ്വം കൊലപ്പെടുത്താൻ വേണ്ടിയായിരുന്നോ കൈയിൽ കരുതിയിരിക്കുന്നത് എന്ന് വ്യക്തമല്ല എന്ന് എസ്. ഐ. പ്രദീപ് പറഞ്ഞു. തർക്കത്തിനിടെ ഇയാളുടെ പക്കൽ നിന്ന് കത്തി വാങ്ങി അഖീൽ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇയാൾക്കെതിരെ പോലീസ് ഐ.പി.സി. 302പ്രകാരം കേസെടുത്തു.

Content Highlights: Man from Thane visits wife's male friend with knife, ends up getting killed with it


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented