നെടുമ്പാശ്ശേരിയില്‍ 'സ്വര്‍ണത്തോര്‍ത്തു'മായി ഒരാള്‍ പിടിയില്‍; സ്വര്‍ണക്കടത്തില്‍ ഇത് പുത്തനടവ്


സ്വർണ ലായനിയിൽ മുക്കിയെടുത്ത തോർത്തുകൾ

നെടുമ്പാശ്ശേരി: അനധികൃത സ്വര്‍ണക്കടത്ത് തടയാന്‍ എയര്‍ കസ്റ്റംസ് നടപടികള്‍ ശക്തമാക്കിയതോടെ പുത്തന്‍ രീതികള്‍ പരീക്ഷിക്കുകയാണ് കള്ളക്കടത്ത് സംഘം. ഇക്കുറി പിടിച്ചത് സ്വര്‍ണ ലായനിയില്‍ മുക്കിയ തോര്‍ത്തുകളാണ്. ഗള്‍ഫില്‍നിന്നെത്തിയ തൃശ്ശൂര്‍ സ്വദേശി ഫഹദ് (26) ആണ് കൊച്ചി വിമാനത്താവളത്തില്‍ സ്വര്‍ണത്തോര്‍ത്തുമായി പിടിയിലായത്.

സ്‌പൈസ് ജെറ്റ് വിമാനത്തില്‍ ദുബായില്‍നിന്ന് ഈ മാസം 10-നാണ് ഇയാളെത്തിയത്. ദ്രാവക രൂപത്തിലുള്ള സ്വര്‍ണത്തില്‍ തോര്‍ത്തുകള്‍ മുക്കിയെടുത്ത ശേഷം ഇവ നന്നായി പായ്ക്കുചെയ്താണ് കൊണ്ടുവന്നത്. പരിശോധനയില്‍ തോര്‍ത്തിന് നനവുള്ളതായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നി. ചോദിച്ചപ്പോള്‍ എയര്‍പോര്‍ട്ടിലേക്ക് പുറപ്പെടും മുന്‍പ് കുളിച്ചതാണെന്നും തോര്‍ത്ത് ഉണങ്ങാന്‍ സമയം ലഭിച്ചില്ലെന്നുമാണ് ഇയാള്‍ പറഞ്ഞത്.



ഉദ്യോഗസ്ഥര്‍ വിശദമായി പരിശോധിച്ചപ്പോള്‍ അഞ്ചു തോര്‍ത്തുകള്‍ കണ്ടെത്തി. ഇതോടെ സ്വര്‍ണക്കടത്താണെന്ന സംശയം ബലപ്പെട്ടു. യാത്രാ രേഖകള്‍ വാങ്ങിവെച്ച് ഇയാളെ വിട്ടയച്ച ശേഷം വിശദമായി പരിശോധിച്ചപ്പോഴാണ് സ്വര്‍ണം മുക്കിയതാണെന്ന് തെളിഞ്ഞത്. ഈ തോര്‍ത്തുകളില്‍ എത്ര സ്വര്‍ണം ഉണ്ടാകുമെന്ന് കൃത്യമായി പറയാന്‍ കുറച്ചു ദിവസങ്ങള്‍ കൂടിയെടുക്കുമെന്നും ശാസ്ത്രീയ രീതിയിലുള്ള പരിശോധനകള്‍ തുടരുകയാണെന്നും കസ്റ്റംസ് അധികൃതര്‍ അറിയിച്ചു.

ആദ്യമായാണ് ഇത്തരത്തിലുള്ള സ്വര്‍ണക്കടത്ത് പിടികൂടുന്നത്. യാത്രക്കാരനെ വിളിച്ചുവരുത്തി തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ പറഞ്ഞു.

Content Highlights: man found with illegal gold in towel at cochin international airport


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented