രഞ്ജിത്ത്
നെയ്യാറ്റിന്‍കര: ഒറ്റയ്ക്കു താമസിക്കുന്ന സ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ പ്രതി കുറ്റക്കാരനെന്ന് നെയ്യാറ്റിന്‍കര അതിവേഗ കോടതി. കാരോട്, അയിര, ചെങ്കവിള, വാറുവിളാകത്ത് വീട്ടില്‍ രഞ്ജിത്താ(27)ണ് കുറ്റക്കാരനെന്ന് നെയ്യാറ്റിന്‍കര അതിവേഗ കോടതി ജഡ്ജി കവിതാ ഗംഗാധരന് കണ്ടെത്തിയത്. പ്രതിക്കുള്ള ശിക്ഷ ശനിയാഴ്ച കോടതി വിധിക്കും. 2016-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ഒറ്റയ്ക്കു താമസിക്കുകയായിരുന്ന അന്പത്തിയെട്ടുകാരിയെ രാത്രി 11 മണിക്ക് വീട്ടില്‍ക്കയറി ബലാത്സംഗം ചെയ്യുകയായിരുന്നെന്നാണ് കേസ്. അയല്‍വാസിയുടെ മൊഴിയും കോടതിയില്‍ നിര്‍ണായകമായി.
പ്രതി രഞ്ജിത്തിന്റെ പേരില്‍ പൊഴിയൂര്‍ സ്റ്റേഷനില്‍ വധശ്രമമുള്‍പ്പെടെയുള്ള കേസുകളുണ്ട്. മാത്രവുമല്ല, പ്രതി ഗുണ്ടാ ലിസ്റ്റിലുമുണ്ട്. കോടതിയില്‍ പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ അജിത് തങ്കയ്യ ഹാജരായി. പൊഴിയൂര്‍ പോലീസ് എസ്.ഐ.യായിരുന്ന കെ.സുധീറാണ് കേസില്‍ അന്വേഷണം നടത്തി െേകസടുത്തത്. പാറശ്ശാല ഇന്‍സ്പെക്ടറായിരുന്ന ഷാജിമോന്‍ ജോസഫാണ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ബിന്ദുകുമാരി പ്രോസിക്യൂഷന് സഹായിയായി പ്രവര്‍ത്തിച്ചു.
Content Highlights: man found guilty in rape case in neyyatinkara
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..