.
കൊച്ചി: കുമ്പളം പഞ്ചായത്ത് ഓഫീസിന് മുന്നില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. പനങ്ങാട് സ്വദേശി രഞ്ജിത്താണ് മരിച്ചത്. സംഭവം കൊലപാതകമാണെന്നാണ് പോലീസിന്റെ സംശയം.
തിങ്കളാഴ്ച രാവിലെയാണ് പഞ്ചായത്ത് ഓഫീസിന്റെ നിര്‍മാണം നടക്കുന്ന കെട്ടിടത്തിന്റെ മുന്നില്‍ രഞ്ജിത്തിന്റെ മൃതദേഹം കണ്ടെത്തിയത്. മുഖത്ത് മര്‍ദനമേറ്റ പാടുകളുണ്ട്. തൊട്ടടുത്തുള്ള ഗണപതി ക്ഷേത്രത്തിന് മുന്നിലെ റോഡില്‍ രക്തക്കറയും കണ്ടെത്തി.
കഴിഞ്ഞദിവസം രാത്രി രഞ്ജിത് സുഹൃത്തുക്കളെ ബന്ധപ്പെട്ടിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്ന് രഞ്ജിത്തിന്റെ സുഹൃത്തുക്കളെ പോലീസ് ചോദ്യംചെയ്തുവരികയാണ്. പ്രദേശത്തെ ഗുണ്ടയായ വടിവാള്‍ ഉണ്ണിയുടെ മകനാണ് മരിച്ച രഞ്ജിത്.
കൊലപാതകമാണെന്ന സംശയത്തിലാണ് കേസില്‍ അന്വേഷണം നടത്തുന്നതെന്നും സംഭവത്തില്‍ ഉടന്‍ വ്യക്തത വരുമെന്നും കൊച്ചി ഡി.സി.പി. വി.യു.കുര്യാക്കോസ് പറഞ്ഞു.
Content Highlights: man found dead in kumbalam kochi police suspects murder
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..