എസ്.ഐ.യുടെ വീട്(ഇടത്ത്) മരിച്ച സൂരജ്(വലത്ത്)
ആലപ്പുഴ: മുതുകുളത്ത് എസ്.ഐയുടെ വീടിന് മുന്നില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. തൃക്കുന്നപ്പുഴ വലിയപറമ്പ് സ്വദേശി സൂരജി(24)നെയാണ് ആലപ്പുഴ കനകക്കുന്ന് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ. സുരേഷ്‌കുമാറിന്റെ കുടുംബവീടിന് മുന്നിലെ ഷെഡില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
എസ്.ഐ. സുരേഷ്‌കുമാര്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി മൂന്നാറിലാണ്. എസ്.ഐയുടെ വീട്ടില്‍നിന്ന് പത്തു കിലോമീറ്ററോളം അകലെയാണ് സൂരജിന്റെ വീട്. എസ്.ഐയുടെ മകളും സൂരജും സഹപാഠികളായിരുന്നു. ഈ പരിചയത്തില്‍ സൂരജ് കഴിഞ്ഞദിവസം എസ്.ഐയുടെ വീട്ടിലെത്തിയിരുന്നു. രാത്രി ഇവിടെയെത്തിയ സൂരജും വീട്ടുകാരും തമ്മില്‍ തര്‍ക്കമുണ്ടായെന്നും യുവാവ് പിന്നീട് തിരികെപോയെന്നുമാണ് വിവരം. ഇതിനുപിന്നാലെയാണ് തിങ്കളാഴ്ച രാവിലെ സൂരജിനെ വീടിന് മുന്നില്‍ മരിച്ചനിലയില്‍ കണ്ടത്.
രാത്രിയുണ്ടായ തര്‍ക്കത്തിന് ശേഷം ഇവിടെനിന്ന് പോയ സൂരജ് വീണ്ടും തിരികെയെത്തി ജീവനൊടുക്കിയതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
Content Highlights: man found dead in front of police sub inspector home in alappuzha police suspects suicide
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..