വീട്ടുമുറ്റത്ത് ഒരാളുടെ മൃതദേഹം;സമീപത്തെ വീട്ടില്‍നിന്ന് മോഷണശ്രമത്തിനിടെ രക്ഷപ്പെട്ടയാളെന്ന് ആരോപണം


Screengrab: Mathrubhumi News

ഇടുക്കി: നെടുങ്കണ്ടം ചെമ്മണ്ണാറില്‍ വീട്ടുമുറ്റത്ത് ഒരാളെ മരിച്ചനിലയില്‍ കണ്ടെത്തി. സേനാപതി വട്ടപ്പാറ സ്വദേശി ജോസഫിനെയാണ് ചൊവ്വാഴ്ച രാവിലെ ചെമ്മണ്ണാറിലെ വീട്ടുമുറ്റത്ത് മരിച്ചനിലയില്‍ കണ്ടത്. ഇയാള്‍ സമീപത്തെ രാജേന്ദ്രന്റെ വീട്ടില്‍ മോഷണത്തിനായി കയറിയിരുന്നതായും ഇവിടെനിന്ന് ഓടിരക്ഷപ്പെട്ടതിന് പിന്നാലെയാണ് സമീപത്തെ വീട്ടുമുറ്റത്ത് മരിച്ചനിലയില്‍ കണ്ടതെന്നുമാണ് നാട്ടുകാര്‍ നല്‍കുന്നവിവരം. അതേസമയം, മരണത്തില്‍ ദുരൂഹത നിലനില്‍ക്കുന്നതിനാല്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ചെമ്മണ്ണാറിലെ രാജേന്ദ്രന്റെ വീട്ടില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ നാലുമണിയോടെ ജോസഫ് മോഷ്ടിക്കാന്‍ കയറിയെന്നാണ് പറയുന്നത്. മോഷണശ്രമത്തിനിടെ ഗൃഹനാഥനായ രാജേന്ദ്രന്‍ എഴുന്നേല്‍ക്കുകയും മോഷ്ടാവിനെ പിടികൂടാന്‍ ശ്രമിക്കുകയും ചെയ്തു. ഇരുവരും തമ്മില്‍ മല്‍പ്പിടിത്തവും ഉണ്ടായി. തുടര്‍ന്ന് ജോസഫ് കുതറിമാറി ഓടിരക്ഷപ്പെട്ടെന്നാണ് രാജേന്ദ്രന്‍ പറയുന്നത്.

ഈ സംഭവത്തിന് പിന്നാലെ രാവിലെ അഞ്ചരയോടെയാണ് ജോസഫിനെ വീട്ടില്‍നിന്ന് നൂറുമീറ്റര്‍ അകലെയുള്ള മറ്റൊരു വീടിന്റെ മുറ്റത്ത് മരിച്ചനിലയില്‍ കണ്ടെത്തുന്നത്. മൃതദേഹത്തിന് സമീപം വെട്ടുകത്തിയും ടോര്‍ച്ചും കുടയും ചെരിപ്പുകളും ഒരുകിലോ മാംസം അടങ്ങിയ കവറും ഉണ്ടായിരുന്നു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സംഘം ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാവുകയുള്ളൂവെന്നും അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു.


Content Highlights: man found dead in front of a house in nedumkandam idukki

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


Rocketry The Nambi Effect, Sasikumar former ISRO chairman against Nambi Narayanan, Madhavan Film

2 min

ആ പാവം മാധവനെ പറ്റിച്ച് കോടിക്കണക്കിന് രൂപ ചെലവഴിപ്പിച്ചിരിക്കുകയാണ് നമ്പി നാരായണന്‍- ശശികുമാര്‍

Aug 11, 2022

Most Commented