പ്രതീകാത്മക ചിത്രം
മമ്പാട്: മമ്പാട് അങ്ങാടിയിലെ തുണിക്കടയിലെ ഗോഡൗണില്‍ ദുരൂഹ സാഹചര്യത്തില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. കൊലപാതകമാണെന്ന സംശയത്തെത്തുടര്‍ന്ന് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ആറുപേരെ കസ്റ്റഡിയിലെടുത്തതായും സൂചനയുണ്ട്.
കോട്ടയ്ക്കല്‍ സ്വദേശി പുലിക്കോട്ടില്‍ മുജീബ് റഹ്മാനാണ് (29) മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് 12-ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ ബന്ധുക്കള്‍ എത്തി മൃതദേഹം തിരിച്ചറിഞ്ഞത്. തുണികൊണ്ട് മൂടിയ നിലയിലായിരുന്നു മൃതദേഹം.
ടെക്സ്റ്റയില്‍സ് ഗോഡൗണില്‍ ഒരാള്‍ തൂങ്ങിമരിച്ചതായി ജീവനക്കാരന് പോലീസിനെ ഫോണ്‍ ചെയ്ത് അറിയിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് നിലമ്പൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ പി. വിഷ്ണുവിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി. ഷട്ടര്‍ തുറന്നുനോക്കിയെങ്കിലും മൃതദേഹം കണ്ടില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അകത്തെ മുറിയില്‍ നിലത്ത് തുണികള്‍കൊണ്ട് മൂടിയനിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. ജില്ലാ പോലീസ് മേധാവി എസ്. സുജിത്ദാസ്, ഡിവൈ.എസ്.പി.മാരായ സാജു കെ. എബ്രഹാം, കെ.എം. ബിജു എന്നിവര്‍ സ്ഥലത്തെത്തി തുടര്‍നടപടി സ്വീകരിച്ചു. ഫൊറന്‍സിക് വിഭാഗത്തിലെ ഡോ. മിനിയുടെ നേതൃത്വത്തിലുള്ള സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. കിഴിശ്ശേരിയില്‍ ഇന്‍ഡസ്ട്രിയില്‍ ജോലിയെടുക്കുന്ന മുജീബ് പാണ്ടിക്കാട്ടെ ഭാര്യവീട്ടിലാണ് താമസം. ഇന്‍ഡസ്ട്രിയല്‍ പ്രവൃത്തിക്കായി കമ്പി വാങ്ങിയ കടയില്‍ പണം കൊടുക്കാനുണ്ട്. ഇയാളെ ഒരു സംഘം മര്‍ദിക്കുന്ന വീഡിയോ ഇയാളുടെ ഭാര്യക്ക് ലഭിച്ചതായും സൂചനയുണ്ട്.
Content Highlights: man found dead in a textile shop warehouse in mambad malappuram
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..