വിവാഹത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് വരന്‍ മരിച്ചനിലയില്‍; കൊലപാതകമെന്ന് ബന്ധുക്കള്‍


യുവാവിന്റേത് വാഹനാപകടമല്ലെന്നും കൊലപാതകമാണെന്നുമാണ് ബന്ധുക്കളുടെ ആരോപണം.

Screengrab: Mathrubhumi News

ചെന്നൈ: വിവാഹത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് വരനെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തമിഴ്‌നാട് തൂത്തുക്കുടി പൊട്ടല്‍ക്കാട് സ്വദേശി ജഗദീഷിനെയാണ് ശനിയാഴ്ച രാവിലെ മരിച്ചനിലയില്‍ കണ്ടത്.

ഉപ്പുനിര്‍മാണ കമ്പനിയിലെ ജീവനക്കാരനായ ജഗദീഷിന്റെ വിവാഹമായിരുന്നു ശനിയാഴ്ച. രാവിലെ 6.30-നായിരുന്നു മുഹൂര്‍ത്തം. എന്നാല്‍ ഇതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് ബൈക്കുമായി പുറത്തുപോയ വരനെ പ്രദേശത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്.

അതേസമയം, യുവാവിന്റേത് വാഹനാപകടമല്ലെന്നും കൊലപാതകമാണെന്നുമാണ് ബന്ധുക്കളുടെ ആരോപണം. അപകടം നടന്നതിന്റെ പരിക്കുകളോ മറ്റുതെളിവുകളോ കണ്ടെത്താനായില്ലെന്നാണ് ഇവര്‍ പറയുന്നത്. യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാണെന്നും ബന്ധുക്കള്‍ ആരോപിച്ചു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തൂത്തുക്കുടി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Content Highlights: man found dead before his marriage in tuticorin tamilnadu


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

22:40

എന്റെ റൂംമേറ്റാണ് ഐഎഎസും ഐപിഎസും എന്താണെന്നെന്നെ പഠിപ്പിച്ചത് - കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented