പ്രതീകാത്മക ചിത്രം | Mathrubhumi archives
മങ്കൊമ്പ്: വീടുനിര്‍മാണത്തിനു പിരിവുനല്‍കാന്‍ വിസമ്മതിച്ച യുവാവിനെ സി.പി.എം. പ്രവര്‍ത്തകര്‍ വീടുകയറി ആക്രമിച്ചതായി പരാതി. ചമ്പക്കുളം ഗ്രാമപ്പഞ്ചായത്ത് തെക്കേക്കര പനത്തറ വീട്ടില്‍ തോമസുകുട്ടി ആന്റണി(31)യാണ് പുളിങ്കുന്ന് പോലീസില്‍ പരാതി നല്‍കിയത്.
ചമ്പക്കുളത്തു സി.പി.എം. നിര്‍മിച്ചുനല്‍കുന്ന വീടിന്റെ ചെലവിലേക്കാണ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി അരുണ്‍കുമാര്‍ സഹപാഠിയായിരുന്ന യുവാവിനോടു പിരിവ് ആവശ്യപ്പെട്ടത്. എന്നാല്‍, തുക നല്‍കാതിരിക്കുകയും ഫോണെടുക്കാതിരിക്കുകയും ചെയ്തതോടെ മറ്റൊരാളുടെ ഫോണില്‍നിന്നു വിളിച്ച് 5000 രൂപ ആവശ്യപ്പെട്ടു.
ഇത്രയും തുക നല്‍കാനാകില്ലെന്നു പറഞ്ഞതോടെ ഭീഷണിപ്പെടുത്തുകയും വ്യാഴാഴ്ച രാത്രി എട്ടോടെ പതിനേഴോളം പേര് വരുന്ന സംഘം വീട്ടിലെത്തി യുവാവിനെ ആക്രമിക്കുകയും അസഭ്യം പറയുകയായിരുന്നുവെന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ നാലുപേര്‍ക്കെതിരേ കേസെടുത്തതായി പുളിങ്കുന്ന് പോലീസ് പറഞ്ഞു.
Content Highlights: man filed complaint against cpm workers in mankomb alappuzha
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..