വിവാഹേതരബന്ധം മറയ്ക്കാന്‍ വ്യാജഅപകടം, മുങ്ങല്‍, പോലീസന്വേഷണം, ഒടുവില്‍ 25-കാരന്‍ കീഴടങ്ങി


പ്രതീകാത്മക ചിത്രം | മാതൃഭൂമി

ബെംഗളൂരു: അപകടത്തില്‍പ്പെട്ടുവെന്ന് വരുത്തിത്തീര്‍ത്ത് നാട്ടില്‍നിന്ന് മുങ്ങിയ യുവാവ് രണ്ട് ദിവസങ്ങള്‍ക്കുശേഷം വീട്ടില്‍ മടങ്ങിയെത്തി. കര്‍ണാടകയിലെ ദാവന്‍ഗരെ സ്വദേശിയായ ശിവപ്പ നൈക (25) യെയാണ് വെള്ളിയാഴ്ച ദുരൂഹസാഹചര്യത്തില്‍ കാണാതായത്. തിങ്കളാഴ്ച മടങ്ങിയെത്തിയ ശിവപ്പ പോലീസില്‍ കീഴടങ്ങുകയും ചെയ്തു. ശിവപ്പയുടെ തിരോധാനത്തില്‍ അന്വേഷണം ത്വരിതപ്പെടുത്തിയന്നെ് തിരിച്ചറിഞ്ഞതോടെയാണ് ഇയാള്‍ മടങ്ങിയെത്തിയതെന്ന് പോലീസ് പറഞ്ഞു. വിവാഹേതരബന്ധമാവാം ശിവപ്പയെ ഇത്തരമൊരു കൃത്യത്തിന് പ്രേരിപ്പിച്ചതെന്നും പോലീസ് സംശയിക്കുന്നുണ്ട്.

മാല്‍പേ തുറമുഖത്ത് ജോലി ചെയ്തുവന്നിരുന്ന ശിവപ്പയുടെ വിവാഹം ആറ് മാസം മുമ്പാണ് നടന്നത്. വെള്ളിയാഴ്ച മാല്‍പേ പദുകരെ പാലത്തിന് സമീപം ശിവപ്പയുടെ ബൈക്ക് കേടായ നിലയില്‍ കണ്ടെത്തി. വാഹനത്തിന്റെ താക്കോല്‍ അതില്‍ തന്നെയുണ്ടായിരുന്നു. ശിവപ്പയുടെ ഒരു ചെരിപ്പും ബൈക്കിന് സമീപത്തുണ്ടായിരുന്നു. കൂടാതെ മൊബൈല്‍ഫോണും ബൈക്കില്‍ നിന്ന് കണ്ടെത്തി. ബൈക്കില്‍ രക്തക്കറയും കണ്ടെത്തിയതിനെ തുടര്‍ന്ന് അപകടം സംഭവിച്ചു എന്ന നിലയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.



ശിവപ്പയുടെ മൊബൈല്‍ഫോണില്‍ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിച്ചതായുള്ള സന്ദേശം വന്നതോടെ പോലീസിന് സംശയം ജനിച്ചു. ബൈക്കില്‍ കണ്ട രക്തക്കറ കോഴിയുടേതാണെന്ന കാര്യം കൂടി പരിശോധനയില്‍ തെളിഞ്ഞതോടെ അപകടം വ്യാജമാണെന്ന കാര്യം പോലീസിന് വ്യക്തമായി. പോലീസ് അന്വേഷണം വ്യാപിപിച്ചു. ഇതോടെ നില്‍ക്കകള്ളിയില്ലാതെ വന്ന ശിവപ്പ മടങ്ങുകയും പോലീസിന് മുമ്പാകെ കീഴടങ്ങുകയും ചെയ്തു. ഭാര്യയുമായി ശിവപ്പയ്ക്ക് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം.

Content Highlights: Man, fakes accident, goes missing, returns, Karnataka, Crime News


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented