പ്രതി എന്ന് കരുതുന്നയാളുടെ ചിത്രം
കണ്ണൂർ : കോഴിക്കോട്-കണ്ണൂർ പാസഞ്ചറിലെ (06481) ലേഡീസ് കോച്ചിൽ കയറി നഗ്നതാപ്രദർശനം നടത്തിയതെന്ന് സംശയിക്കുന്ന യുവാവിന്റെ ഫോട്ടോ റെയിൽവേ പോലീസ് പുറത്തുവിട്ടു. യുവാവ് വണ്ടിയിൽനിന്നിറങ്ങുമ്പോൾ യുവതിയെടുത്ത ഫോട്ടോയാണ് റെയിൽവേ പോലീസ് ചൊവ്വാഴ്ച സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. പ്രതിയെക്കുറിച്ച് വിവരം ലഭിച്ചാൽ കണ്ണൂർ റെയിൽവേ പോലീസിൽ അറിയിക്കാനാണ് നിർദേശം. എടക്കാട് സ്റ്റേഷനിലാണ് യുവാവ് ഇറങ്ങിയത്.
തിങ്കളാഴ്ച വൈകിട്ട് 4.15-നായിരുന്നു സംഭവം. വടകരയിൽനിന്ന് ലേഡീസ് കോച്ചിൽ കയറിയ യുവതിക്കാണ് ദുരനുഭവമുണ്ടായത്. വടകരയിൽനിന്ന് കയറുമ്പോൾ കുറച്ച് സ്ത്രീകൾ കോച്ചിൽ ഉണ്ടായിരുന്നു. ഉറങ്ങിയ യുവതി തലശ്ശേരി വിട്ടപ്പോൾ ഉണർന്നു. പാന്റ്‌സും ഷർട്ടും ധരിച്ച ഒരു ചെറുപ്പക്കാരൻ കോച്ചിലുണ്ടായിരുന്നു. ലേഡീസ് കോച്ചാണ് ഇതെന്ന് പറഞ്ഞെങ്കിലും അയാൾ മാറിയില്ല.
പിന്നീട് നഗ്നതാപ്രദർശനം നടത്തി. ബഹളം വച്ചപ്പോൾ എടക്കാട് സ്റ്റേഷനിൽ ഇറങ്ങിയോടി. യുവതി കണ്ണൂർ റെയിൽവേ പോലീസിൽ പരാതി നൽകി. ഫോൺ: 9497981123, 04972 705018.
Content Highlights: Man exhibit nudity in train
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..