മദ്യലഹരിയില്‍ കിണറ്റില്‍ച്ചാടിയ യുവാവ് മരിച്ചു; പിന്നാലെ ചാടിയ സുഹൃത്തുക്കളെ അഗ്നിരക്ഷാസേന രക്ഷിച്ചു


വിനീത്

കൊട്ടാരക്കര: മദ്യലഹരിയില്‍ കിണറ്റില്‍ച്ചാടിയ യുവാവ് മരിച്ചു. രക്ഷിക്കാന്‍ പിന്നാലെ ചാടിയ യുവാക്കളെ അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി. കാടാംകുളം ചരുവിള മേലേതില്‍ വിനീത് (25) ആണ് മരിച്ചത്. തൃക്കണ്ണമംഗല്‍ ഇ.ടി.സി.യില്‍ നവോദയ സ്‌കൂളിനു സമീപം വെള്ളിയാഴ്ച വൈകീട്ട് അഞ്ചോടെയായിരുന്നു സംഭവം.

സുഹൃത്തുക്കള്‍ചേര്‍ന്ന് മദ്യപാനത്തിനിടെ വാക്കുതര്‍ക്കമുണ്ടാകുകയും തുടര്‍ന്ന് വിനീത് സമീപമുള്ള കിണറ്റിലേക്ക് ചാടുകയുമായിരുന്നെന്ന് പോലീസ് പറയുന്നു. രക്ഷിക്കാനായി ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളായ ശ്യാം, പ്രദീപ് എന്നിവര്‍ പിന്നാലെ ചാടി. കിണറ്റിലകപ്പെട്ട മൂന്നുപേരെയും അഗ്‌നിരക്ഷാസേനയെത്തിയാണ് പുറത്തെടുത്തത്. അപ്പോഴേക്കും വിനീത് മരിച്ചിരുന്നു. വിനീതിന്റെ അച്ഛന്‍: വിജയന്‍. അമ്മ: ജാനമ്മ.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

Content Highlights: man dies after jumping into well in kottarakkara


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


ksrtc

1 min

5.20 കോടി PFI കെട്ടിവെച്ചാല്‍ മാത്രം ജാമ്യം, അബ്ദുള്‍ സത്താറിനെ എല്ലാ കേസിലും പ്രതിയാക്കണം-ഹൈക്കോടതി

Sep 29, 2022

Most Commented