പ്രതീകാത്മകചിത്രം | Mathrubhumi illustration
ഭോപ്പാല്‍: മോട്ടോര്‍ സൈക്കിളിന്റെ താക്കോലിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ അച്ഛന് മകന്റെ കൈ വെട്ടിമാറ്റിതിനെ തുടർന്ന് മകന് മരിച്ചു. സന്തോഷ് പട്ടേല്‍ എന്ന ഇരുപത്തിയൊന്നുകാരനാണ് ചോരവാർന്ന് ദാരുണാന്ത്യം സംഭവിച്ചത്. മധ്യപ്രദേശിലെ ദമോഹിലാണ് സംഭവം. സംഭവത്തില്‍ സന്തോഷിന്റെ പിതാവ് മോത്തി പട്ടേല്‍ (51), ജ്യേഷ്ഠസഹോദരന് രാം കിഷന് (24) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
വ്യാഴാഴ്ച വീട്ടില്‍നിന്ന് പുറത്തു പോകാന്‍ തയ്യാറെടുക്കുന്നതിനിടെ മോത്തി പട്ടേലും രാം കിഷനും മോട്ടോര്‍ സൈക്കിളിന്റെ താക്കോലിനെ ചൊല്ലി തർക്കമുണ്ടായി. താക്കോല്‍ നല്കാന് വിസമ്മതിച്ചതിനെ തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് സന്തോഷിനെ മര്‍ദിച്ചു. പിന്നാലെ മോത്തി പട്ടേല്‍ മഴുവുമായെത്തി സന്തോഷിന്റെ കൈ വെട്ടിമാറ്റുകയായിരുന്നു. മുറിച്ചെടുത്ത കയ്യും മഴുവുമായി പോലീസ് സ്റ്റേഷനിലെത്തി ഇദ്ദേഹം കീഴടങ്ങി.
പോലീസ് സംഘം സ്ഥലത്തെത്തി സന്തോഷിനെ ആദ്യം അടുത്തുള്ള പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെത്തിച്ചു. തുടര്‍ന്ന് ജില്ലാആശുപത്രിയിലെത്തിച്ചെങ്കിലും വിദഗ്ധചികിത്സക്കായി ജബല്‍പുരിലെ ആശുപത്രിയിലെത്തിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. പക്ഷെ മുറിവില്‍ നിന്ന് വളരെയേറെ രക്തം നഷ്ടമായതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ സന്തോഷ് മരിക്കുകയായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..