കുഴിയില്‍ വീണ വാഹനം അപകടത്തില്‍പ്പെട്ട് മരണം: ഇടിച്ച വാഹനം കണ്ടെത്തിയില്ല, കേസില്‍ പ്രതികളില്ല


എസ്. രാഗിൻ/ മാതൃഭൂമി ന്യൂസ്

ദേശീയപാതാ ഉദ്യോഗസ്ഥരേയും കരാറുകാരേയും പോലീസ് പ്രതി ചേര്‍ത്തിട്ടില്ല.അനാസ്ഥമൂലം മരണം സംഭവിച്ചു എന്ന കുറ്റം ചുമത്തി ഐ.പി.സി. 304-ാം വകുപ്പ് പ്രകാരമാണ് കേസ്.

ദേശീപാതയിലെ കുഴി, അപകടത്തിൽ മരിച്ച ഹാഷിം | Screengrab: മാതൃഭൂമി ന്യൂസ്‌

കൊച്ചി: സ്‌കൂട്ടര്‍ ദേശീയപാതയിലെ കുഴിയില്‍വീണതിനെത്തുടര്‍ന്ന് അപകടത്തില്‍പ്പെട്ട്മരിച്ച ഹാഷിമിന്റെ ദേഹത്തുകൂടി കയറിയിറങ്ങിയ വാഹനം പോലീസിന് കണ്ടെത്താനായില്ല. ഇതിനുവേണ്ടി ദേശീയപാതയിലെ ക്യാമറകള്‍ പരിശോധിച്ചിട്ടും ഫലമുണ്ടായില്ല. ഇടിച്ചവാഹനം കണ്ടെത്താനാകാത്തതിനാല്‍ കേസില്‍ പ്രതികള്‍ ഇല്ല. ദേശീയപാതാ ഉദ്യോഗസ്ഥരേയും കരാറുകാരേയും പോലീസ് പ്രതി ചേര്‍ത്തിട്ടില്ല.അനാസ്ഥമൂലം മരണം സംഭവിച്ചു എന്ന കുറ്റം ചുമത്തി ഐ.പി.സി. 304-ാം വകുപ്പ് പ്രകാരമാണ് പോലീസ് കേസെടുത്തിട്ടുള്ളത്.

അങ്കമാലിക്കടുത്ത് അത്താണിയിലാണ് വെള്ളിയാഴ്ച രാത്രി അപകടമുണ്ടായത്. ദേശീയ പാതയില്‍ സ്‌കൂട്ടര്‍ കുഴിയില്‍ വീണതിനെ തുടര്‍ന്ന് റോഡിന് എതിര്‍വശത്തേക്ക് തെറിച്ച് വീണ ഹാഷിമിന്റെ ശരീരത്തിലൂടെ വാഹനം കയറി ഇറങ്ങുകയായിരുന്നു. ഈ വാഹനം പോലീസിന് ഇതുവരെ കണ്ടെത്താനായിട്ടില്ല. പ്രദേശത്തെ സി.സി.ടി.വികള്‍ ഉള്‍പ്പെടെ പരിശോധിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ അഞ്ചിലേറെ വാഹനങ്ങള്‍ നിരീക്ഷിച്ചു വരികയാണ്.

ഹാഷിം സഞ്ചരിച്ച സ്‌കൂട്ടര്‍ ദേശീയപാതയില്‍ രൂപപ്പെട്ട കുഴിയില്‍ വീണതുകൊണ്ടാണ് അപകടം സംഭവിച്ചത്. അതുകൊണ്ടുതന്നെ ഉത്തരവാദിത്തം കരാറുകാര്‍ക്കും ദേശീയപാതാ അതോറിറ്റിക്കുമാണെന്ന ആരോപണമാണ് നിലവില്‍ ഉയരുന്നത്. ഇതില്‍ തെളിവു ശേഖരണം ഉള്‍പ്പെടെ നടക്കേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ നിലവില്‍ കേസുമായി ബന്ധപ്പെട്ട ആരേയും പ്രതി ചേര്‍ത്തിട്ടില്ല. പരിശോധിച്ചു വരുന്നു എന്നാണ് വിശദീകരണം.

Content Highlights: Man dies after falling into pothole on Kochi road


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented