മരിച്ച ശശിധരൻ, പിടിയിലായ ജോജൻ
മൂവാറ്റുപുഴ: മദ്യപിച്ചുണ്ടായ തര്‍ക്കത്തിനും അടിപിടിക്കുമൊടുവില്‍ സുഹൃത്തുക്കളിലൊരാള്‍ മരിച്ചു. കൂട്ടുകാരന് പോലീസ് പിടിയിലായി. വാളകം മേക്കടമ്പ് ഗോകുലം വീട്ടില്‍ കെ.എസ്. ശശിധരന് (69) ആണ് മരിച്ചത്. സുഹൃത്ത് മേക്കടമ്പ് നേര്യന്ത്ര വീട്ടില്‍ ജോജന്‍ (59) ആണ് പിടിയിലായത്.
കഴിഞ്ഞ 29-നാണ് തര്‍ക്കവും അടിപിടിയുമുണ്ടാകുന്നത്. അടിയേറ്റ് വാരിയെല്ലുകള്‍ പൊട്ടി കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ശശിധരന് വ്യാഴാഴ്ച ഉച്ചയോടെയാണ് മരിച്ചത്.
ജോജന്റെ വാഹനം ഒരു കാറില്‍ തട്ടിയതുമായി ബന്ധപ്പെട്ട കേസ് പോലീസ് സ്റ്റേഷനിലെത്തി പറഞ്ഞ് പരിഹരിക്കാന്‍ ശശിധരന്റെ വാഹനത്തില്‍ പോയതായിരുന്നു ഇരുവരും. ഇടയ്ക്ക് മദ്യപിച്ച ശേഷം യാത്ര തുടരുന്നതിനിടെയാണ് തര്‍ക്കവും വഴക്കുമുണ്ടായത്.
കാറിനുള്ളിലെ തര്‍ക്കത്തിനൊടുവില്‍ വെള്ളൂര്‍ക്കുന്നത്തെ ബാര്‍ ഹോട്ടലിനു മുന്നില്‍ കാര്‍ നിര്‍ത്തി. മാരകമായി മര്‍ദനമേറ്റ ശശിധരന് ഇവിടെ കുഴഞ്ഞുവീണു. നാട്ടുകാരും ഹോട്ടലിലെ ജീവനക്കാരും പോലീസും ചേര്‍ന്ന് ശശിധരനെ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലെത്തിച്ചു. പിന്നീട് കോലഞ്ചേരിയിലേക്ക് മാറ്റി. ശശിധരന്റെ നില വഷളായതോടെ വ്യാഴാഴ്ച രാവിലെ ജോജനെ മൂവാറ്റുപുഴ സ്റ്റേഷന് ഓഫീസറുടെ നേതൃത്വത്തില്‍ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Content Highlights: man dies after clash with his friend in muvattupuzha
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..