ബാറില്‍ മദ്യപാനത്തിനിടെ തര്‍ക്കം, പിന്നാലെ മര്‍ദനം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു


അക്ഷയ്

വട്ടിയൂര്‍ക്കാവ്: മദ്യപാനത്തെത്തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ മര്‍ദനമേറ്റ യുവാവ് മരിച്ചു. വട്ടിയൂര്‍ക്കാവ് എസ്.ബി.ഐ. പ്രവര്‍ത്തിക്കുന്ന നീരാഞ്ജനം കോംപ്ലക്‌സ് ഫ്‌ലാറ്റ് നമ്പര്‍-4 എ-യില്‍ വാടകയ്ക്കു താമസിക്കുന്ന, മാവേലിക്കര സ്വദേശിയായ അക്ഷയ്(27) ആണ് മരിച്ചത്.

സംഭവത്തില്‍ വട്ടിയൂര്‍ക്കാവ് മഞ്ചാടിമൂട് സ്വദേശികളും ബന്ധുക്കളുമായ ഫാറൂഖ്(48), ഹാജ മൊയ്തീന്‍(35) എന്നിവരെ വട്ടിയൂര്‍ക്കാവ് പോലീസ് അറസ്റ്റ് ചെയ്തു.



വ്യാഴാഴ്ച രാത്രി പത്തരയോടെ വട്ടിയൂര്‍ക്കാവ്-പുളിമൂട് റോഡില്‍ പ്രവര്‍ത്തിക്കുന്ന സൂപ്പര്‍ മാര്‍ക്കറ്റിനു മുന്നില്‍ വച്ചാണ് അക്ഷയ്ക്ക് മര്‍ദനമേറ്റത്. മഞ്ചാടിമൂട്ടിലെ ബാറില്‍വെച്ച് വാക്കുതര്‍ക്കം ഉണ്ടായതായും തുടര്‍ന്നാണ് അക്ഷയ്ക്ക് മര്‍ദനമേറ്റതെന്നും പോലീസ് പറഞ്ഞു. രാത്രിയോടെ ശാസ്തമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയശേഷം അക്ഷയ് വീട്ടിലെത്തി.

വെള്ളിയാഴ്ച രാവിലെ അസ്വസ്ഥതയുണ്ടായപ്പോള്‍ വീണ്ടും മറ്റൊരു സ്വകാര്യാശുപത്രിയില്‍ ചികിത്സ തേടി. ഇവിടെ ചികിത്സയിലിരിക്കെയാണ് ശനിയാഴ്ച രാത്രി മരിച്ചത്.

പോസ്റ്റുമോര്‍ട്ടം കഴിഞ്ഞ് മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി. ശാന്തികവാടത്തില്‍ സംസ്‌കാരം നടന്നു. അക്ഷയ്യുടെ അമ്മ തങ്കമണി. സഹോദരിമാര്‍: ആതിര, അഞ്ജന.

Content Highlights: man dies after attack in vattiyoorkavu trivandrum


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022

Most Commented