അയല്‍വാസികളുടെ മര്‍ദനമേറ്റ് യുവാവ് മരിച്ചു; റിട്ട. വില്ലേജ് ഓഫീസറും മകനും ഒളിവില്‍


വീട്ടുവളപ്പിലെ മരം മുറിക്കുന്നതിനിടെ ശിഖരം സലാഹുദീന്റെ വീട്ടിലേക്ക് വീണതുമയി ബന്ധപ്പെട്ട് അനില്‍കുമാറും ദമീജും തമ്മില്‍ കഴിഞ്ഞദിവസം തര്‍ക്കവും കൈയേറ്റവും ഉണ്ടായതായി പറയുന്നു. ഇതിനുശേഷം അനില്‍കുമാറിന്റെ വീട്ടിലേക്കുള്ള വഴിയില്‍ നിര്‍ത്തിയിട്ടിരുന്ന സലാഹുദീന്റെ കാറുകളുടെ കുറച്ചു ഭാഗങ്ങള്‍ അഗ്‌നിക്കിരയായതായി കണ്ടെത്തി.

സംഭവസ്ഥലത്ത് പോലീസ് പരിശോധന നടത്തുന്നു. ഇൻസെറ്റിൽ മരിച്ച അനിൽകുമാർ

കുന്നിക്കോട്: അച്ഛന്റെയും മകന്റെയും മര്‍ദനത്തില്‍ അയല്‍വാസിയായ യുവാവ് മരിച്ചു. കുന്നിക്കോട് പച്ചിലവളവില്‍ കടുവാംകോട് വീട്ടില്‍ കൊച്ചുചെറുക്കന്‍-ലക്ഷ്മി ദമ്പതിമാരുടെ മകന്‍ അനില്‍കുമാര്‍ (35) ആണ് മരിച്ചത്. രാത്രി വീട്ടില്‍നിന്നു വിളിച്ചിറക്കിയ യുവാവിനെ അമ്മയുടെ മുന്നിലിട്ടാണ് ക്രൂരമായി മര്‍ദിച്ചത്. സംഭവത്തിനുശേഷം ഒളിവില്‍പ്പോയ അയല്‍വാസി വിരമിച്ച വില്ലേജ് ഓഫീസര്‍ അല്‍ഫി ഭവനില്‍ സലാഹുദീന്‍ (60), മകന്‍ ദമീജ് (28) എന്നിവര്‍ക്കായി കൊട്ടാരക്കര ഡിവൈ.എസ്.പി. ജി.ഡി.വിജയകുമാറിന്റെ നേതൃത്വത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. ശനിയാഴ്ച പുലര്‍ച്ചെ രണ്ടിനാണ് സംഭവം.

വീട്ടില്‍നിന്നു വിളിച്ചിറക്കിയ അനില്‍കുമാറിനെ സലാഹുദീനും മകന്‍ ദമീജും ചേര്‍ന്ന് കമ്പിവടിയും മറ്റും ഉപയോഗിച്ച് ക്രൂരമായി മര്‍ദിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. തലയ്ക്കും കാലിനും ആഴത്തില്‍ മുറിവേറ്റ് അബോധാവസ്ഥയിലായ അനില്‍കുമാറിനെ കുന്നിക്കോട് പോലീസെത്തിയാണ് പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയത്. അപ്പോഴേക്കും മരിച്ചിരുന്നു.

വീട്ടുവളപ്പിലെ മരം മുറിക്കുന്നതിനിടെ ശിഖരം സലാഹുദീന്റെ വീട്ടിലേക്ക് വീണതുമയി ബന്ധപ്പെട്ട് അനില്‍കുമാറും ദമീജും തമ്മില്‍ കഴിഞ്ഞദിവസം തര്‍ക്കവും കൈയേറ്റവും ഉണ്ടായതായി പറയുന്നു. ഇതിനുശേഷം അനില്‍കുമാറിന്റെ വീട്ടിലേക്കുള്ള വഴിയില്‍ നിര്‍ത്തിയിട്ടിരുന്ന സലാഹുദീന്റെ കാറുകളുടെ കുറച്ചു ഭാഗങ്ങള്‍ അഗ്‌നിക്കിരയായതായി കണ്ടെത്തി. കഴിഞ്ഞ 14-ന് നടന്ന സംഭവങ്ങളില്‍ ഇരുകൂട്ടരും നല്‍കിയ പരാതികളില്‍ കുന്നിക്കോട് പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. മരം മുറിക്കുന്നതു സംബന്ധിച്ച് നാളുകളായി ഇരുവീട്ടുകാരും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ കുന്നിക്കോട് പോലീസ് പലതവണ ഇടപെട്ടെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെയാണ് മര്‍ദനവും മരണവും. ഡോഗ് സ്‌ക്വാഡും ഫൊറന്‍സിക് വിദഗ്ധരും സംഭവസ്ഥലം പരിശോധിച്ച് തെളിവുകള്‍ ശേഖരിച്ചു. അനില്‍കുമാറിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. രാധികയാണ് അനില്‍കുമാറിന്റെ ഭാര്യ. മകള്‍: അനാമിക.

Content Highlights: man dies after attack by neighbors in kunnikode kollam


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented