വാഹനംതട്ടി വയോധികന്‍ മരിച്ചു,നിര്‍ത്താതെ പോയി, പ്രതികള്‍ ഒരു വര്‍ഷത്തിനുശേഷം അറസ്റ്റില്‍


അഖിലും മുഹമ്മദ് സലീമും

എടക്കര: വഴിക്കടവ് മുണ്ടയില്‍ വയോധികന്‍ ബൈക്കിടിച്ച് മരിച്ച സംഭവത്തിലെ പ്രതികളെ ഒരു വര്‍ഷത്തിനുശേഷം പിടികൂടി. കാരപ്പുറം കുണ്ടംകുളം മുഹമ്മദ് സലിം (22), കോച്ചേരിയില്‍ അഖില്‍ (23) എന്നിവരെയാണ് ഇന്‍സ്‌പെക്ടര്‍ മനോജ് പറയറ്റ അറസ്റ്റുചെയ്തത്. നരഹത്യയ്ക്ക് കേസെടുത്ത ഇവരെ കോടതി റിമാന്‍ഡ് ചെയ്തു.

നിലമ്പൂര്‍ എസ്.ഐ. കെ. അസൈനാരുടെ പിതാവ് പാലാട് മൂച്ചിക്കല്‍ മുഹമ്മദ്കുട്ടിയാണ് 2021-ലെ ബലിപെരുന്നാള്‍ ദിവസം പുലര്‍ച്ചെ മുണ്ടയിലെ പള്ളിയിലേക്ക് നിസ്‌കാരത്തിനായി പോകുന്നതിനിടയില്‍ ബൈക്ക് തട്ടി മരിച്ചത്. പ്രതികള്‍ വാഹനംനിര്‍ത്താതെ രക്ഷപ്പെടുകയായിരുന്നു. അപകടത്തില്‍ അഖിലിന് പരിക്ക് പറ്റിയെങ്കിലും ചികിത്സ തേടിയിരുന്നില്ല.

ഡിവൈ.എസ്.പിമാരായ സാജു കെ. എബ്രഹാം, പി. അബ്ദുള്‍ ബഷീര്‍, പ്രത്യേക അന്വേഷണ സംഘത്തിലെ അംഗങ്ങളായ രാജേഷ് കുട്ടപ്പന്‍, എം.പി. സുനിത, റിയാസ് ചീനി, ഇ.ജി. പ്രദീപ്, എസ്. പ്രശാന്ത്കുമാര്‍, വിനോദ്, ബിനോബ്, ജാബിര്‍, ബഷീര്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.

Content Highlights: man died after being hit by a vehiclE- accused were arrested after a year

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022


amazon

2 min

15,000 രൂപയുടെ സ്റ്റഡി ടേബിള്‍ 2489 രൂപയ്ക്ക് വാങ്ങാം; ഫര്‍ണിച്ചറുകള്‍ക്ക് ഗംഭീര വിലക്കുറവ്‌

Aug 6, 2022


08:52

ഒറ്റ രാത്രിയില്‍ രജീഷിന് നഷ്ടം 40 ലക്ഷം; ഒലിച്ചുപോയത് നാലേക്കര്‍ പൈനാപ്പിള്‍ തോട്ടം

Aug 5, 2022

Most Commented