മദ്യലഹരിയില്‍ പോലീസിനോട് വധഭീഷണി; കെട്ടിറങ്ങിയപ്പോള്‍ അയ്യോ പാവം..,മാപ്പ് പറച്ചില്‍


റോയ്‌

തൃശ്ശൂര്‍: ''തട്ടിക്കളയും, എന്നെ അറിയില്ല. എന്നെ അടിച്ച പോലീസുകാരൊന്നും ഇന്ന് ജീവനോടെ ഇല്ല. സീരിയസായിട്ടാണ് പറഞ്ഞത്. തിരുവനന്തപുരത്ത് അന്വേഷിച്ചാല്‍ ഞാനാരാണെന്ന് നന്നായി മനസ്സിലാകും. വിഴിഞ്ഞത്ത് ഒരു സ്ഥലമുണ്ട്. അവിടെപ്പോയാ തിരിച്ചുവരില്ല..''

മദ്യലഹരിയില്‍ പോലീസിനെതിരേ വധഭീഷണി മുഴക്കുകയായിരുന്നു യുവാവ്. എന്നാല്‍, ലഹരി ഇറങ്ങിയതോടെ പാവത്താനായി മാപ്പ് പറച്ചിലായി.

തൃശ്ശൂര്‍ ഈസ്റ്റ് സ്റ്റേഷനില്‍ മോഷണക്കേസില്‍ അറസ്റ്റിലായ തിരുവനന്തപുരം കുടയാന്‍ മുളലിവിള എസ്.വി. സദനം വീട്ടില്‍ റോയി (28)യെ വൈദ്യപരിശോധനയ്ക്ക് ജനറല്‍ ആശുപത്രിയിലെത്തിച്ചപ്പോഴാണ് പോലീസിനെതിരേ കൊലവിളി നടത്തിയത്. മദ്യലഹരിയിലായിരുന്ന ഇയാളെ ആശുപത്രിയിലെത്തിച്ച പോലീസുദ്യോഗസ്ഥരോട് ഭീഷണിമുഴക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ലഹരി ഇറങ്ങിയപ്പോള്‍ പാവത്താനായി കരഞ്ഞ് മാപ്പ് പറയുന്നത് കേരള പോലീസ് മീഡിയാ സെന്റര്‍ പങ്കുവെച്ച വീഡിയോയിലുമുണ്ട്. ലഹരിയില്‍ പറഞ്ഞതാണെന്നും ഒരാളെ കൊല്ലാനുള്ള ധൈര്യമൊന്നുമില്ലെന്നുമായിരുന്നു ഇയാളുടെ വിശദീകരണം.

പ്രതി പറഞ്ഞതുപോലെ വിഴിഞ്ഞത്ത് പോലീസുദ്യോഗസ്ഥനെ കൊലപ്പെടുത്തിയിട്ടില്ലെന്ന് ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പി. ലാല്‍കുമാര്‍ അറിയിച്ചു.

Content Highlights: man Death threats to the police while intoxicated


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022

Most Commented