ജോലിതട്ടിപ്പിനിരയായ യുവാവ് ജീവനൊടുക്കിയ സംഭവം: ഇരയായത് 15-ഓളം പേര്‍,തട്ടിയെടുത്തത് അരക്കോടിയിലേറെ


2 min read
Read later
Print
Share

രജിത്, ആത്മഹത്യാ കുറിപ്പ്‌

പോത്തന്‍കോട്: സഹകരണസംഘങ്ങളുടെ മറവിലുണ്ടായ തട്ടിപ്പിനിരയായത് മഞ്ഞമല, മംഗലത്തുനടയിലുള്ള ഉദ്ദേശം പതിനഞ്ചോളം യുവതീയുവാക്കളാണ്. ഇവരില്‍നിന്ന് ഏകദേശം അരക്കോടിയിലേറെ രൂപയാണ് സഹകരണ സംഘം തട്ടിയെടുത്തത്. ഇതില്‍ തട്ടിപ്പിനിരയായ പോത്തന്‍കോട് വാവറയമ്പലം മംഗലത്തുനട രഞ്ജിത്ത് ഭവനില്‍ ആര്‍.രജിത്തി(38)നെയാണ് ഞായറാഴ്ച ഉച്ചയ്ക്ക് വീട്ടിലെ മുറിയ്ക്കുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്

മംഗലത്തുനടയില്‍ ജോലിക്കായി ലക്ഷങ്ങള്‍ നല്‍കിയവരില്‍ കുറച്ചുപേര്‍ക്കു മാത്രമാണ് ജോലിനല്‍കിയത്. ഇവരില്‍ ആറുമാസം ജോലിചെയ്തവരില്‍ ഭൂരിഭാഗംപേര്‍ക്കും ഒരുമാസത്തെ ശമ്പളം മാത്രമാണ് നല്‍കിയത്. അവര്‍ ജോലി മതിയാക്കുകയും തട്ടിപ്പിനിരയായതായി മനസ്സിലാക്കുകയും ചെയ്തതോടെ മംഗലപുരം, ആറ്റിങ്ങല്‍ പോലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കിയിരുന്നു. പണം നല്‍കിയതിനു രേഖകള്‍ ഉള്ളവര്‍ക്ക് സജിത്ത് കുറച്ചു പണം നല്‍കി. എന്നാല്‍, പണം നല്‍കിയതിന് രേഖകള്‍ ഇല്ലാത്തവര്‍ക്കു പണം തിരികെ ലഭിച്ചില്ല.

സഹകരണസംഘത്തിന്റെ പ്രസിഡന്റായ സജിത്തിനെതിരേ നിരവധിപേരില്‍നിന്നു പണം തട്ടിയതിന് ആറ്റിങ്ങല്‍, ചിറയിന്‍കീഴ്, മംഗലപുരം സ്റ്റേഷനുകളില്‍ കേസുകളുണ്ട്. അഭിഭാഷകനും മാധ്യമപ്രവര്‍ത്തകനുമാണെന്ന് പരിചയപ്പെടുത്തിയാണ് സജിത്ത് ആളുകളെ വലയിലാക്കിയിരുന്നത്. പണം നല്‍കിയവര്‍ക്ക് കെ.ടി.എഫ്.ഐ.സി.എസിന്റെ വിവിധ ശാഖകളില്‍ ജോലി നല്‍കി. പ്രതിമാസം 10,000 രൂപ ശമ്പളം നല്‍കാമെന്നും ആറു മാസം കഴിഞ്ഞാല്‍ 20,000 രൂപയായി ഉയര്‍ത്തി നല്‍കാമെന്നുമായിരുന്നു വാഗ്ദാനം.

ഒരുവര്‍ഷംവരെ ജോലി ചെയ്ത പലര്‍ക്കും ഒരു മാസത്തെ ശമ്പളമാണ് നല്‍കിയത്. ശമ്പളയിനത്തില്‍ ചിലര്‍ക്കു നല്‍കിയ ചെക്ക് ബാങ്കില്‍നിന്നു മടക്കിയിട്ടുണ്ടായിരുന്നു. ഇയാള്‍ക്കെതിരേ ആറ്റിങ്ങല്‍ ബാര്‍ അസോസിയേഷന്‍ ഡി.ജി.പി.ക്കു പരാതി നല്‍കിയിരുന്നു. തട്ടിപ്പ് കേസുകള്‍ നിലവില്‍ ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്.

2018-ല്‍ രജിത്തിനും ഭാര്യയ്ക്കും ജോലിക്കായി എട്ടു ലക്ഷം രൂപയാണ് ആറ്റിങ്ങല്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കേരള ട്രെഡീഷണല്‍ ഫുഡ് പ്രോസസിങ് ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ ഇന്‍ഡസ്ട്രിയല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ നല്‍കിയത്. സംഘത്തിന്റെ പ്രസിഡന്റാണെന്ന് പറഞ്ഞ് നിരവധി പേരില്‍നിന്ന് പണം തട്ടിയതിന് ചിറയിന്‍കീഴ് സ്വദേശി സജിത്തിനെതിരേ ആറ്റിങ്ങല്‍, ചിറയിന്‍കീഴ്, മംഗലപുരം സ്റ്റേഷനുകളില്‍ കേസുകളുണ്ട്.

ഒരു തവണ ചിറയിന്‍കീഴ് പോലീസ് ഇയാളെ അറസ്റ്റു ചെയ്തിരുന്നു. നിരവധി പേരില്‍ നിന്നും ജോലി വാഗ്ദാനം ചെയ്തും സ്ഥിര നിക്ഷേപമായും സജിത് ലക്ഷങ്ങള്‍ വാങ്ങിയിരുന്നു. നാലു മാസം സഹകരണ സംഘത്തില്‍ രജിത്തും ഭാര്യയും ജോലി ചെയ്തിട്ടും ഒരു മാസത്തെ ശമ്പളമാണ് ഇവര്‍ക്ക് ലഭിച്ചത്. തുടര്‍ന്ന് ഇവര്‍ ജോലി ഉപേക്ഷിക്കുകയായിരുന്നു. തട്ടിപ്പിനിരയായതായി മനസിലാക്കി പണം പലവട്ടം ആവശ്യപ്പെട്ടിട്ടും സജിത് മടക്കി നല്‍കിയില്ല. തുടര്‍ന്ന് പോലീസ് സ്റ്റേഷനുകളില്‍ ഇവര്‍ പരാതി നല്‍കിയിരുന്നു. തട്ടിപ്പ് കേസുകള്‍ നിലവില്‍ അന്വേഷിക്കുന്നത് ക്രൈംബ്രാഞ്ചാണ്.

സഹകരണവകുപ്പിന് കീഴില്‍ ചിറയിന്‍കീഴ് ഇരട്ടക്കലുങ്ക് കേന്ദ്രമാക്കി ചിറയിന്‍കീഴ് താലൂക്ക് ഓട്ടോറിക്ഷാത്തൊഴിലാളി കോ-ഓപ്പറേറ്റീവ് സൊസൈറ്റിയും (കാല്‍കോസ്) വ്യവസായവകുപ്പിന് കീഴില്‍ ആറ്റിങ്ങല്‍ കേന്ദ്രമാക്കി കേരള ട്രെഡീഷണല്‍ ഫുഡ് പ്രോസസിങ് ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ ഇന്‍ഡസ്ട്രിയല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയും (കെ.ടി.എഫ്.ഐ.സി.എസ്.ലിമിറ്റഡ്) രൂപവത്കരിച്ചാണ് തട്ടിപ്പ് നടത്തിയത്. ചിറയിന്‍കീഴ് സ്വദേശിയായ സജിത്കുമാറാണ് രണ്ട് സംഘത്തിന്റെയും പ്രസിഡന്റ്. ഇയാളാണ് എല്ലാവരില്‍ നിന്നും പണം വാങ്ങിയത്.

Content Highlights: man committed suicide over fake job promise fraud of lakhs

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
police

1 min

അറബിക് കോളേജില്‍ വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ വഴിത്തിരിവ്‌; പീഡനത്തിനിരയായി,യുവാവ് അറസ്റ്റില്‍

May 31, 2023


de casa inn

1 min

സിദ്ദിഖിന്റെ കൊല നടന്ന ഡി കാസ അടച്ചു പൂട്ടാന്‍ നിര്‍ദ്ദേശം; ഹോട്ടല്‍ പ്രവര്‍ത്തിച്ചത് ലൈസന്‍സില്ലാതെ

May 30, 2023


hotel owner murder case

1 min

'കൊന്നിട്ടില്ല, കൂടെനിന്നു, അവന്റെ പ്ലാന്‍'; ഹണിട്രാപ്പ് പച്ചക്കള്ളമെന്നും തെളിവെടുപ്പിനിടെ ഫര്‍ഹാന

May 30, 2023

Most Commented