സുമിക്ക് മറ്റൊരാളുമായുള്ള സൗഹൃദത്തില്‍ വൈരാഗ്യം; കൊലപാതകം ഒത്തുതീര്‍പ്പിന് ശേഷമുണ്ടായ തര്‍ക്കത്തില്‍


Photo: Special Arrangement

തിരുവനന്തപുരം: യുവതിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിന് കാരണം യുവതിക്ക് മറ്റൊരാളുമായുണ്ടായിരുന്ന സൗഹൃദമെന്ന് വിവരം. കല്ലറ പഴവിള സ്വദേശിനി സുമി (18), വെഞ്ഞാറമൂട് കീഴായിക്കോണം സ്വദേശി ഉണ്ണി (21) എന്നിവരെയാണ് സുമിയുടെ വീടിന് സമീപത്തെ റബര്‍ തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സുമിയെ നിലത്ത് അബോധാവസ്ഥയിലും ഉണ്ണിയെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.

ഉണ്ണിയും സുമിയും തമ്മില്‍ 3 വര്‍ഷത്തോളമായി അടുപ്പത്തിലായിരുന്നു.ഇത് ഇരുവരുടെയും വീട്ടുക്കാര്‍ക്ക് അറിയാം.പെണ്‍കുട്ടിക്ക് മറ്റൊരാളുമായി സൗഹൃദമുണ്ടായത് വൈരാഗ്യത്തിന് കാരണമായി. കുറച്ച് നാളായി ഇരുവരും തമ്മില്‍ ഇടയ്ക്ക് പിണക്കം ഉണ്ടായിരുന്നു ഉണ്ണി സുമിയെ മര്‍ദ്ദിച്ച വിവരവും വീട്ടുകാരോട് പറഞ്ഞിട്ടുണ്ട്. മറ്റൊരാളുമായി സൗഹൃദത്തിലായതോടെയാണ് ഇരുവരും തമ്മില്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയത്. ഈ വിഷയത്തില്‍ ഇരുവരും തമ്മില്‍ വഴക്കുണ്ടാകുന്നത് പതിവായിരുന്നു.

ശനിയാഴ്ച്ച സുമിയും ഉണ്ണിയും തമ്മില്‍ പിണങ്ങി സുമി ശ്വസം മുട്ടലിന്റെ എട്ട് ഗുളികകള്‍ എടുത്ത് കഴിച്ചു തുടര്‍ന്ന് വീട്ടുക്കാര്‍ ആശുപത്രിയില്‍ കൊണ്ടുപോകുകയായിരുന്നു. ഇതേ തുടര്‍ന്ന് ഉണ്ണിയും കൈ ഞരമ്പ് മുറിക്കാന്‍ ശ്രമിച്ചു. ഞായറാഴ്ച്ച വീടുക്കാര്‍ സുമിയടെ സുഹൃത്തിനെ വീട്ടില്‍ വിളിച്ച് വരുത്തി സംസാരിച്ചു. ഇനി സുമിയുമായി യാതൊരു ബന്ധവും പാടില്ല എന്ന് താക്കീത് നല്‍കിയതിനെ തുടര്‍ന്ന് സുഹൃത്ത് പോകുകയും ചെയ്തു.

Also Read

സ്വത്ത് തർക്കം: മകൾ അച്ഛന്റെ തല അടിച്ച് ...

തിരുവനന്തപുരത്ത് യുവതിയെ കൊന്ന് യുവാവ് ...

തുടര്‍ന്ന് രാത്രിയോടെ ഉണ്ണിയും സുമിയും ഏറെ നേരം റോഡിന് സമീപം നിന്ന് സംസാരിക്കുകയും ഇത് വീട്ടുകാര്‍ കാണുകയും ചെയ്തു. ഏറെ സമയം കഴിഞ്ഞും കാണാത്തത് കൊണ്ട് വീട്ടിലുള്ള സുമിയുടെ അമ്മയും സഹോദരിയും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ അടുത്ത റബര്‍ തോട്ടത്തില്‍ സുമി തറയില്‍ ബോധമില്ലാതെ കിടക്കുന്നത് കണ്ടത്.മുകളിലേക്ക് നോക്കിയപ്പോള്‍ 8 അടി ഉയരത്തില്‍ ഉണ്ണി തുങ്ങി നില്‍ക്കുന്നു.സുമിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

റബ്ബര്‍ തോട്ടത്തില്‍ ഇതുവരും തമ്മില്‍ പിടിവലി നടത്തിയതിന്റെ ലക്ഷണങ്ങള്‍ ഉണ്ട്.സുമിയെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം ഉണ്ണി റബ്ബറില്‍ കയറി തുങ്ങിയതാവാം എന്നാണ് പോലീസിന്റ പ്രഥാമിക വിവരം.സുമിയുടെ വായില്‍ മണ്ണ് പറ്റിയിട്ടുണ്ട്. കൈ മുട്ട് മുറിഞ്ഞിട്ടുണ്ട്.കൂടുതല്‍ വിവരങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാത്രമേ അറിയാന്‍ കഴിയൂ. സംഭവത്തില്‍ പാങ്ങോട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Content Highlights: crime, murder, suicide

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


lemon

1 min

കളിയാക്കിയവര്‍ക്ക് മറുപടി; അഷ്ടമുടിക്കായലോരത്ത് ഡോക്ടറുടെ ചെറുനാരങ്ങാവിപ്ലവം

Jul 3, 2022


rahul office

1 min

'ഗാന്ധി ചിത്രം തകര്‍ത്തത് SFI-ക്കാര്‍ പോയശേഷം'; കോണ്‍ഗ്രസിനെ വെട്ടിലാക്കി പോലീസ് റിപ്പോര്‍ട്ട്

Jul 4, 2022

Most Commented