ഭാര്യയുടെ വീട്ടിലെത്തിയ യുവാവ് വീട്ടുമുറ്റത്ത് തീകൊളുത്തി മരിച്ചു


മുഹമ്മദ് അലി

വര്‍ക്കല: ഭാര്യയുടെ വീട്ടിലെത്തിയ യുവാവ് വീട്ടുമുറ്റത്ത് തീകൊളുത്തി മരിച്ചു. തിരുവനന്തപുരം കരമന കുഞ്ചാലുംമൂട് കാട്ടുവിളാകം വീട്ടില്‍ മുഹമ്മദ് അലി(35) ആണ് മരിച്ചത്.

കഴിഞ്ഞ ദിവസം രാത്രി 7.30-ഓടെയായിരുന്നു സംഭവം. ഏഴു മണിയോടെയാണ് ഭാര്യ റെഫിനയുടെ വീടായ വര്‍ക്കല ഇലകമണ്‍ കരവാരം ആര്‍.എസ്. മന്‍സിലില്‍ ഭാര്യയെയും മകനെയും കാണാനായി മുഹമ്മദ് അലി എത്തിയത്. കൈയില്‍ പെട്രോള്‍ നിറച്ച കുപ്പി കണ്ട് ഭയന്ന റെഫിനയുടെ പിതാവ് റഫീക്ക് വാതില്‍ അടയ്ക്കുകയായിരുന്നു.

തുടര്‍ന്നാണ് ഇയാളെ ദേഹത്ത് തീകത്തുന്ന നിലയില്‍ വീട്ടുമുറ്റത്ത് കണ്ടത്. ബഹളം കേട്ട് നാട്ടുകാരെത്തി മെഡിക്കല്‍ കോേളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് മുഹമ്മദ് അലിയും ഭാര്യയും കുറച്ചുനാളായി പിരിഞ്ഞു കഴിയുകയായിരുന്നു. മുമ്പും രണ്ടുപ്രാവശ്യം ഇയാള്‍ ഭാര്യയുടെ വീട്ടില്‍ പെട്രോളുമായി എത്തി വധഭീഷണിയും ആത്മഹത്യാഭീഷണിയും മുഴക്കിയിരുന്നതായി റെഫിനയുടെ വീട്ടുകാര്‍ പറയുന്നു. അയിരൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു. െഫാറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി സാമ്പിളുകള്‍ ശേഖരിച്ചു. മുഹമ്മദ് മുസാഫിര്‍ മകനാണ്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

Content Highlights: man commits suicide in wife house in varkala

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


AKHIL

1 min

വിവാഹിതയായ വീട്ടമ്മ ഒപ്പം വരാത്തതില്‍ പ്രതികാരം, വെട്ടുകത്തിയുമായി വീട്ടിലെത്തി ആക്രമിച്ചു

Aug 10, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022

Most Commented