തമിഴ്‌നാട്ടില്‍നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുവന്ന യുവാവ് കൊല്ലത്തെ വീട്ടില്‍ മരിച്ചനിലയില്‍; അന്വേഷണം


പ്രതീകാത്മക ചിത്രം | Getty Images

കൊല്ലം: തമിഴ്‌നാട്ടില്‍നിന്നും കുട്ടിയെ തട്ടിക്കൊണ്ടുവന്ന യുവാവിനെ കൊല്ലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം പൂതക്കുളം സ്വദേശി രാകേഷിനെയാണ് വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇയാള്‍ തട്ടിക്കൊണ്ടുവന്ന കുട്ടിയെ തമിഴ്‌നാട് പോലീസെത്തി തിരികെ കൊണ്ടുപോയി.

കേരളത്തിലും തമിഴ്‌നാട്ടിലും കെട്ടിടനിര്‍മാണ ജോലികള്‍ കരാറെടുത്ത് നടത്തുന്നയാളാണ് രാകേഷ്. തമിഴ്‌നാട്ടിലെ തിരുപ്പൂരിലും ഇയാള്‍ ജോലി ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട ചില സാമ്പത്തിക തര്‍ക്കങ്ങളുടെ പേരിലാണ് തിരുപ്പൂര്‍ സ്വദേശിയായ 14-കാരനെ ഇയാള്‍ തട്ടിക്കൊണ്ടുവന്നതെന്നാണ് വിവരം.

വെള്ളിയാഴ്ച വൈകിട്ടാണ് രാകേഷ് കുട്ടിയുമായി കൊല്ലത്ത് എത്തിയത്. തുടര്‍ന്ന് വീടിന് പിറകിലെ ഷെഡ്ഡില്‍ കുട്ടിയെ കെട്ടിയിടുകയായിരുന്നു. അതിനിടെ, തിരുപ്പൂര്‍ പോലീസ് രാകേഷിനായി അന്വേഷണം ആരംഭിക്കുകയും വിവരം കൊല്ലം പരവൂര്‍ പോലീസിനെ അറിയിക്കുകയും ചെയ്തു. ഇതനുസരിച്ച് കഴിഞ്ഞദിവസം രാത്രി പരവൂര്‍ പോലീസ് രാകേഷിന്റെ വീട്ടിലെത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല.

മണിക്കൂറുകള്‍ക്ക് ശേഷം ശനിയാഴ്ച പുലര്‍ച്ചെയോടെ രാകേഷിന്റെ വീടിന് സമീപത്തെ ബസ് സ്റ്റോപ്പില്‍നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടി ബസ് സ്റ്റോപ്പില്‍ ഇരിക്കുന്നത് കണ്ട നാട്ടുകാര്‍ വിവരം തിരക്കിയതോടെയാണ് തന്നെ തട്ടിക്കൊണ്ടുവന്നതാണെന്ന് 14-കാരന്‍ വെളിപ്പെടുത്തിയത്. ഇതോടെ നാട്ടുകാര്‍ പോലീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് പോലീസെത്തി രാകേഷിന്റെ വീട്ടില്‍ പരിശോധന നടത്തിയപ്പോളാണ് ഇയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

അതിനിടെ, തിരുപ്പൂരില്‍ നിന്നെത്തിയ ഒരു എ.എസ്.ഐ.യും കോണ്‍സ്റ്റബിളും കൊല്ലത്തുനിന്ന് കുട്ടിയെ തിരികെകൊണ്ടുപോയി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പരവൂര്‍ പോലീസും അറിയിച്ചു.

Content Highlights: man commits suicide in kollam after kidnapping minor boy from tamilnadu


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


BUS

1 min

ടൂറിസ്റ്റ് ബസ് എത്തിയത് വേളാങ്കണ്ണി യാത്രയ്ക്കുശേഷം; ഡ്രൈവര്‍ ക്ഷീണിതനായിരുന്നുവെന്ന് രക്ഷിതാക്കള്‍

Oct 6, 2022

Most Commented