ഒപ്പംതാമസിക്കുന്ന കാമുകി ബീഫ് കഴിക്കാന്‍ നിര്‍ബന്ധിച്ചെന്ന് കുറിപ്പ്, ഉപദ്രവം; യുവാവ് ജീവനൊടുക്കി


ബീഫ് കഴിക്കാന്‍ കാമുകിയും സഹോദരനും നിര്‍ബന്ധിച്ചെന്നും ബീഫ് കഴിച്ചില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് രാഹുലിന്റെ കുറിപ്പിലുള്ളത്. 

പ്രതീകാത്മക ചിത്രം |ഫോട്ടോ:PTI

സൂറത്ത്: ഗുജറാത്തിലെ സൂറത്തില്‍ യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ ഒപ്പംതാമസിച്ചിരുന്ന കാമുകിയ്‌ക്കെതിരേ പരാതിയുമായി കുടുംബം. ഉത്തര്‍പ്രദേശ് സ്വദേശിയായ രാഹുല്‍ സിങ്ങി(27)ന്റെ മരണത്തിലാണ് അമ്മ വീണാദേവി പരാതിയുമായി പോലീസിനെ സമീപിച്ചിരിക്കുന്നത്. കാമുകിയായ സോനം അലിയും ഇവരുടെ സഹോദരനും ബീഫ് കഴിക്കാന്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്നാണ് മകന്‍ ജീവനൊടുക്കിയതെന്നും ഇക്കാര്യം വ്യക്തമാക്കിയുള്ള ആത്മഹത്യാക്കുറിപ്പ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ടെന്നുമാണ് പരാതിയില്‍ പറയുന്നത്.

ജൂണ്‍ 27-നാണ് ഉദ്ദ്‌ന പട്ടേല്‍ നഗറിലെ വീട്ടില്‍ രാഹുല്‍ സിങ്ങിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കാമുകിയായ സോനം അലിക്കൊപ്പമാണ് യുവാവ് ഇവിടെ താമസിച്ചിരുന്നത്. സീലിങ് ഫാനില്‍ തൂങ്ങിനില്‍ക്കുന്ന നിലയിലാണ് രാഹുലിനെ കണ്ടതെന്നായിരുന്നു സംഭവദിവസം യുവതിയുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസും രജിസ്റ്റര്‍ ചെയ്തിരുന്നു.



ഉത്തര്‍പ്രദേശ് സ്വദേശിയായ രാഹുല്‍ തുണിമില്ലിലെ ജോലിക്കായാണ് സൂറത്തില്‍ എത്തിയത്. അമ്മയെയും സഹോദരിയെയും ഇവിടേക്ക് കൊണ്ടുവന്നിരുന്നു. ഇതിനിടെയാണ് സഹപ്രവര്‍ത്തകയായ സോനം അലിയുമായി അടുപ്പത്തിലായത്. സോനത്തെ വിവാഹം കഴിക്കാനായിരുന്നു യുവാവിന്റെ ആഗ്രഹം. എന്നാല്‍ രാഹുലിന്റെ കുടുംബം ഇതിനെ എതിര്‍ത്തു. ഇതോടെ വീട് വിട്ടിറങ്ങിയ രാഹുല്‍ സോനത്തിനൊപ്പം പട്ടേല്‍ നഗറില്‍ ഒരുമിച്ച് താമസിച്ചുവരികയായിരുന്നു. വീട് വിട്ടിറങ്ങിയതിന് പിന്നാലെ രാഹുല്‍ കുടുംബവുമായി ഒരു ബന്ധവും പുലര്‍ത്തിയിരുന്നില്ല.

രാഹുലിന്റെ മരണത്തിന് പിന്നാലെ ഉത്തര്‍പ്രദേശില്‍നിന്ന് ഒരു ബന്ധു വിളിച്ചതോടെയാണ് മകന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിനെക്കുറിച്ച് താന്‍ അറിഞ്ഞതെന്നാണ് വീണാദേവി പറയുന്നത്. ജീവനൊടുക്കിയ ദിവസം രാഹുല്‍ പോസ്റ്റ് ചെയ്തതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പാണിതെന്നും കാമുകിയുടെയും ഇവരുടെ സഹോദരന്റെയും ഉപദ്രവം താങ്ങാന്‍ കഴിയാതെ ജീവനൊടുക്കുന്നുവെന്നാണ് ഇതില്‍ പറയുന്നതെന്നും പരാതിയിലുണ്ട്. ബീഫ് കഴിക്കാന്‍ കാമുകിയും സഹോദരനും നിര്‍ബന്ധിച്ചെന്നും ബീഫ് കഴിച്ചില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് രാഹുലിന്റെ കുറിപ്പിലുള്ളത്.

അതേസമയം, ഫെയ്‌സ്ബുക്ക് പേജിന്റെ വിശദാംശങ്ങളടക്കം കുടുംബം പരാതി നല്‍കിയിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നുമായിരുന്നു പോലീസിന്റെ പ്രതികരണം. ഫെയ്‌സ്ബുക്കില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ തേടാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും രാഹുലും സോനവും വിവാഹിതരായതിന്റെ രേഖകളൊന്നും ഇതുവരെ കണ്ടെടുക്കാനായിട്ടില്ലെന്നും പോലീസ് പറഞ്ഞു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)


Content Highlights: man commits suicide in gujarat family alleges he was forced to eat beef by lover


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented