രമേശ്
കൊടുവായൂര്‍: ഭാര്യ പിണങ്ങിപ്പോയ വിഷമത്തില്‍ ഭര്‍ത്താവ് ഭാര്യയുടെ വീട്ടിലെത്തി സ്വയം പെട്രോളൊഴിച്ച് തീകൊളുത്തി മരിച്ചു. തേങ്കുറിശ്ശി മാനാംകുളമ്പ് കൊളക്കപ്പാടംവീട്ടില് രമേശാണ് (36) മരിച്ചത്. ഏപ്രില്‍ ഏഴിന് പൊള്ളലേറ്റ രമേശ് തൃശ്ശൂര്‍ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെയാണ് മരിച്ചത്.
സംഭവദിവസം രാത്രി എട്ടരയോടെ കൊടുവായൂര്‍ എത്തനൂര്‍ കല്ലങ്കാട്ടിലെ ഭാര്യവീട്ടിലേക്ക് വന്ന രമേശ് പെട്രോള്‍ ശരീരത്തില്‍ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഭാര്യ ഷീബ വെള്ളമൊഴിച്ച് രക്ഷപ്പെടുത്തി. എന്നാല്‍, അല്പസമയത്തിനുശേഷം കൂടുതല്‍ പെട്രോള്‍ ഒഴിച്ച് വീണ്ടും തീകൊളുത്തുകയായിരുന്നു. തീ ആളിപ്പടര്‍ന്നതിനാല്‍ ഗുരുതര പരിക്കേറ്റു. പാലക്കാട്ടും തുടര്‍ന്ന്, തൃശ്ശൂരിലുമായി ചികിത്സതേടി. രമേശും ഭാര്യയും തമ്മില്‍ പ്രശ്നങ്ങളുണ്ടായിരുന്നെന്നും ഇതുസംബന്ധിച്ച് ഭാര്യ പോലീസില്‍ പരാതി നല്‍കിയിരുന്നതായും പുതുനഗരം എസ്.ഐ. കെ. അജിത് പറഞ്ഞു.
ഇന്‍ക്വസ്റ്റിനും പോസ്റ്റുമോര്‍ട്ടത്തിനുംശേഷം വിട്ടുനല്‍കിയ മൃതദേഹം സംസ്കരിച്ചു. അച്ഛന്: വേലായുധന്. അമ്മ: കമലം. മകള്‍: അനന്യ. സഹോദരങ്ങള്‍: സുരേഷ്, ശാന്തകുമാരി, സുലോചന.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)
Content Highlights: man commits suicide at wife house in koduvayur
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..