യുവതിയുമായി സെക്‌സ് ചാറ്റ്, ഉറക്കമിളച്ചിരുന്ന് പണമടച്ചിട്ടും ആരും വന്നില്ല; യുവാവ് ജീവനൊടുക്കി


പ്രതീകാത്മക ചിത്രം | Photo: Kevin Frayer/ Getty Images

ചെന്നൈ: സെക്‌സ് ചാറ്റിനായുള്ള ഓണ്‍ലൈന്‍ ആപ്പ് വഴി ഒരു ലക്ഷം രൂപ നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് ഐ.ടി. ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു. തിരുനെല്‍വേലിയിലെ സ്വകാര്യ കമ്പനിയില്‍ ജോലിചെയ്യുന്ന ആന്ധ്രാപ്രദേശ് സ്വദേശി ജയസൂര്യ (22) യാണ് താമസസ്ഥലത്ത് തൂങ്ങിമരിച്ചത്.

ഫോണിലേക്ക് സുന്ദരിയായൊരു യുവതിയുടെ ചിത്രമടങ്ങുന്ന സന്ദേശം വന്നതോടെയാണ് ജയസൂര്യ കെണിയില്‍പ്പെട്ടതെന്ന് പോലീസ് പറയുന്നു. അതിന്റെ ലിങ്കിലുള്ള ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്താല്‍ യുവതിയുമായി ചാറ്റ് ചെയ്യാം എന്നായിരുന്നു വാഗ്ദാനം.

ഫോണില്‍ ആപ് ഡൗണ്‍ലോഡ് ചെയ്ത ജയസൂര്യ അവര്‍ ആവശ്യപ്പെട്ട പണം ബാങ്ക് അക്കൗണ്ടില്‍നിന്ന് അയച്ചുകൊടുത്തു. മണിക്കൂറിന് 2,500 രൂപ മുതല്‍ 20,000 രൂപ വരെ നല്‍കിയാല്‍ അതില്‍ കാണിച്ച പെണ്‍കുട്ടികളുമായി സംസാരിക്കാം എന്നാണ് പറഞ്ഞിരുന്നത്. രാത്രി മുഴുവന്‍ ഉറക്കമിളച്ചിരുന്ന് പല തവണ പണം അടച്ചെങ്കിലും ആരും ജയസൂര്യയെ വിളിച്ചില്ല. മൊത്തം ഒരു ലക്ഷം രൂപ നഷ്ടമായപ്പോഴാണ് ഇത് തട്ടിപ്പാണെന്ന് ബോധ്യമായത്. പണം തിരികെവേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ മറുപുറത്തുള്ളവര്‍ അവഹേളിക്കുകയും ചെയ്തു. ഇതില്‍ മനംനൊന്താണ് ജയസൂര്യ ആത്മഹത്യ ചെയ്തതെന്ന് പോലീസ് പറയുന്നു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

Content Highlights: man commits suicide after loosing money in sex chat application

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
rape

1 min

കൂട്ടുകാരിയുടെ ചതി, 11കാരിയെ മൂന്ന് യുവാക്കള്‍ കൂട്ടബലാത്സംഗം ചെയ്തു; സുഹൃത്ത് അതിക്രമം നോക്കിനിന്നു

Aug 19, 2022


PMA Salam

ജെന്‍ഡര്‍ ന്യൂട്രാലിറ്റി ഫ്രീ സെക്‌സിന് വഴി തെളിക്കും, തടയുമെന്ന്‌  ലീഗ്

Aug 19, 2022


08:25

'ദർശന' പാടിയും മലയാളം പറഞ്ഞും പഠിച്ചും വിജയ് ദേവരകൊണ്ടയും അനന്യയും

Aug 19, 2022

Most Commented