തമിഴ് ബാലനെ തട്ടിക്കൊണ്ടുവന്നു, കേബിള്‍ മുറുക്കി കൊല്ലാന്‍ ശ്രമം; പിന്നാലെ യുവാവ് ജീവനൊടുക്കി


മരിച്ച രാകേഷ്

പരവൂര്‍(കൊല്ലം): തമിഴ്‌നാട്ടില്‍നിന്നു കുട്ടിയെ തട്ടിക്കൊണ്ടുവന്ന് കൊലപ്പെടുത്താന്‍ ശ്രമിച്ചശേഷം യുവാവിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. പൂതക്കുളം വേപ്പിന്‍മൂട് ബി.ആര്‍.ഭവനില്‍ രാകേഷി (29) നെയാണ് വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. തിരുപ്പൂര്‍ വേലന്‍പാളയം സ്വദേശി പതിന്നാലുകാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും അദ്ഭുതകരമായി രക്ഷപ്പെട്ടു. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം.

പൂതക്കുളത്തെ രാകേഷിന്റെ വീടിന്റെ പിറകില്‍ ഷെഡ്ഡിലാണ് കുട്ടിയുടെ കൈകള്‍ പിന്നിലേക്കുകെട്ടി കഴുത്തില്‍ വൈദ്യുതികേബിള്‍ കുടുക്കി തൂക്കി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഈ സമയം വീട്ടില്‍ മറ്റാരുമില്ലായിരുന്നു. കുട്ടി മരിക്കുമെന്നുകരുതിയ രാകേഷ് ടെറസിലേക്കുപോയി ജീവനൊടുക്കുകയായിരുന്നെന്നാണ് പോലീസിന്റെ നിഗമനം.

രാവിലെ ക്ഷേത്രദര്‍ശനത്തിനുപോയ ആളുകളാണ് അവശനിലയില്‍ കുട്ടിയെ കണ്ടത്. പരവൂര്‍ പോലീസ് സ്ഥലത്തെത്തി സ്റ്റേഷനില്‍ എത്തിച്ചു. തുടര്‍ന്ന് നാട്ടുകാരുടെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിലാണ് ടെറസില്‍ രാകേഷിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കുമാറ്റി. കുട്ടിയെ താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി.

കേരളത്തിലും തമിഴ്‌നാട്ടിലുമായി കെട്ടിടനിര്‍മാണങ്ങളുടെ കരാറുകാരനാണ് രാകേഷ്. കുട്ടിയുടെ അച്ഛനുമായുള്ള സാമ്പത്തിക ഇടപാടിലെ തര്‍ക്കമാണ് തട്ടിക്കൊണ്ടുവരവിലേക്കും ആത്മഹത്യയിലേക്കും നയിച്ചത്. വന്‍കിട നിര്‍മാണപദ്ധതിയില്‍ രാകേഷ് നിക്ഷേപം നടത്തിയിരുന്നു.

വെള്ളിയാഴ്ച വൈകീട്ട് വേലന്‍പാളയത്തെ വീട്ടില്‍ മാതാപിതാക്കളെ കെട്ടിയിട്ടശേഷം രാകേഷ്, കുട്ടിയുമായി കടന്നെന്നാണ് പറയുന്നത്. ഇയാള്‍ക്കൊപ്പം രണ്ടുപേര്‍കൂടി ഉണ്ടായിരുന്നതായാണ് പോലീസിനുലഭിച്ച വിവരം. കുട്ടിയെ തട്ടിയെടുത്തവിവരം അറിഞ്ഞ തിരുപ്പൂര്‍ പോലീസ് അന്വേഷണം ശക്തമാക്കിയിരുന്നു.

ചാത്തന്നൂര്‍ എ.സി.പി.ക്ക് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ രാത്രിയില്‍ വേപ്പിന്‍മൂട്ടിലെ വീട്ടില്‍ പരിശോധന നടത്തിയെങ്കിലും രാകേഷിനെ കണ്ടെത്താനായില്ല. പോലീസ് മടങ്ങിയപ്പോള്‍ പുലര്‍ച്ചെ ഒന്നരയോടെ രാകേഷ് വീട്ടിലെത്തിയെന്നാണ് കരുതുന്നത്. പിടിയിലാകുമെന്ന് മനസ്സിലാക്കിയതോടെയാണ് ഇയാള്‍ കുട്ടിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കഴുത്തില്‍ കേബിള്‍മുറുകി തൂങ്ങിയാടിയപ്പോള്‍ ഷെഡ്ഡിന്റെ സമീപം കിടന്ന കസേരയില്‍ ചവിട്ടാനായതാണ് കുട്ടിക്ക് തുണയായത്. ഏറെനേരത്തെ ശ്രമങ്ങള്‍ക്കൊടുവില്‍ കഴുത്തിലെയും കൈയിലെയും കുരുക്ക് അഴിച്ചാണ് പുറത്തെത്തിയതെന്ന് കുട്ടി പിന്നീട് പോലീസിനോടു പറഞ്ഞു. മൊഴിയെടുത്തശേഷം തിരുപ്പൂര്‍ പോലീസിനും ബന്ധുവിനുമൊപ്പം പതിന്നാലുകാരനെ യാത്രയാക്കി. രാകേഷിന്റെ സംസ്‌കാരം ഞായറാഴ്ച നടക്കും. അസ്വാഭാവികമരണത്തിന് പോലീസ് കേസെടുത്തു.

കുട്ടിയെ തട്ടിക്കൊണ്ടുപോയ യുവാവ് ജീവനൊടുക്കിയതില്‍ ദുരൂഹത

തിരുപ്പൂര്‍: നഗരത്തിലെ വ്യവസായിയുടെ 14 വയസ്സുള്ള മകനെ മോചനദ്രവ്യമാവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോയ മലയാളി കെട്ടിട കോണ്‍ട്രാക്ടര്‍ രാകേഷ് (37) ജീവനൊടുക്കിയതില്‍ ദുരൂഹത. രാകേഷിന്റെ കൊല്ലത്തെവീട്ടില്‍ ശനിയാഴ്ച രാവിലെയാണ് സംഭവം.

തന്റെ മകനെ രാകേഷ് തട്ടിക്കൊണ്ടുപോയതായി കാണിച്ച് റിയല്‍ എസ്റ്റേറ്റ് പ്രൊമോട്ടറും തിരുപ്പൂര്‍ വേലംപാളയം നിവാസിയുമായ ശിവകുമാര്‍ വെള്ളിയാഴ്ച ഉച്ചയോടെയാണ് പോലീസില്‍ പരാതിനല്‍കിയത്. അഞ്ചുകോടി രൂപ മോചനദ്രവ്യമാവശ്യപ്പെട്ടെന്നും പരാതിക്കാരന്‍ പോലീസിനോട് പറഞ്ഞു. മാസങ്ങളായി ഇവര്‍ക്കിടയില്‍ ശത്രുത നിലനിന്നിരുന്നെന്നാണ് അറിയുന്നത്. തുടര്‍ന്നാണ് തിരുപ്പൂര്‍ സിറ്റിപോലീസ് അന്വേഷണമാരംഭിച്ചത്. രാകേഷിന്റെ ഫോണില്‍ പോലീസ് ബന്ധപ്പെട്ടപ്പോള്‍ അമ്മയാണ് എടുത്തത്. അതില്‍നിന്നും രാകേഷ് കൊല്ലത്തുണ്ടെന്ന് മനസ്സിലായ പോലീസ്, കൊല്ലംപോലീസുമായി ബന്ധപ്പെട്ടു.

കൊല്ലംപോലീസ് രാകേഷിന്റെ വീട്ടിലെത്തിയെങ്കിലും ഒന്നാംനിലയില്‍ ഒളിച്ചിരുന്ന രാകേഷിനെ കണ്ടുപിടിക്കാനാവാതെ മടങ്ങി. ഇതിനിടെ തിരുപ്പൂരില്‍നിന്നുള്ള പോലീസ് സംഘം കൊല്ലത്തേക്ക് തിരിച്ചു. പോലീസ് തന്നിലേക്കെത്തുമെന്ന് മനസ്സിലാക്കിയ രാകേഷ് കുട്ടിയെ കെട്ടിത്തൂക്കിയശേഷം തൂങ്ങിമരിക്കയായിരുന്നെന്നാണ് സൂചന. കഴുത്തില്‍ കെട്ട് ശരിയായി വീഴാത്തതുകൊണ്ട് കുട്ടി രക്ഷപ്പെടുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. തിരുപ്പൂരില്‍നിന്നുള്ള പോലീസ് സംഘം കുട്ടിയുമായി തിരുപ്പൂരിലേക്ക് മടങ്ങി.

Content Highlights: man commits suicide after kidnapping tamil child


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented