ഒരുമിച്ചുള്ള സ്വകാര്യദൃശ്യം പകര്‍ത്തി ഭീഷണി; സുഹൃത്തായ യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച് 32-കാരന്‍


മാസങ്ങള്‍ക്ക് മുമ്പ് 30-കാരന്‍ സുഹൃത്തായ 32-കാരനെ ഹോട്ടലിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും ഇരുവരും ഇവിടെവെച്ച് ലൈംഗികബന്ധത്തിലേര്‍പ്പെടുകയും ചെയ്തു.

Representational Image

ലഖ്‌നൗ: സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയ സുഹൃത്തായ 30-കാരന്റെ ജനനേന്ദ്രിയം 32-കാരന്‍ മുറിച്ചുമാറ്റി. ഉത്തര്‍പ്രദേശിലെ ബറേയ്‌ലി സിവില്‍ ലൈന്‍സ് മേഖലയിലെ ഒരു ഹോട്ടലിലായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ 30-കാരനെ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷത്തിനിടെ പരിക്കേറ്റ പ്രതിയും ആശുപത്രിയില്‍ ചികിത്സയിലാണ്.

ശനിയാഴ്ചയാണ് നഗരത്തിലെ ഹോട്ടലില്‍വെച്ച് ആക്രമണം നടന്നതെന്ന് പോലീസ് പറഞ്ഞു. യുവാക്കളായ രണ്ടുപേരും മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ കരാര്‍ തൊഴിലാളികളാണ്. ഒരുവര്‍ഷം മുമ്പാണ് ഇരുവരും പരിചയപ്പെട്ടത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് 30-കാരന്‍ സുഹൃത്തായ 32-കാരനെ ഹോട്ടലിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും ഇരുവരും ഇവിടെവെച്ച് ലൈംഗികബന്ധത്തിലേര്‍പ്പെടുകയും ചെയ്തു. എന്നാല്‍ ഇതിന്റെ ദൃശ്യങ്ങള്‍ 30-കാരന്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. പിന്നീട് ഈ ദൃശ്യങ്ങള്‍ ഉപയോഗിച്ച് ഇയാള്‍ ഭീഷണിപ്പെടുത്തിയെന്നാണ് പ്രതിയുടെ മൊഴി. ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പലതവണയായി പണം തട്ടിയതായും 32-കാരന്‍ പറഞ്ഞു.

ശനിയാഴ്ച ഇരുവരും വീണ്ടും ഹോട്ടലില്‍വെച്ച് കണ്ടുമുട്ടി. തുടര്‍ന്ന് മൊബൈല്‍ഫോണില്‍നിന്ന് വീഡിയോ നീക്കംചെയ്യാന്‍ പ്രതി സുഹൃത്തിനോട് ആവശ്യപ്പെട്ടു. ഇതേച്ചൊല്ലി വാക്കേറ്റവും തര്‍ക്കവും ഉണ്ടായതോടെ 30-കാരന്‍ സുഹൃത്തിനെ ആക്രമിച്ചു. ഇതോടെയാണ് മുറിയിലുണ്ടായിരുന്ന മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് പ്രതി സുഹൃത്തിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റിയതെന്നും പോലീസ് പറഞ്ഞു.

ആക്രമണത്തിനിടെ പ്രതിയ്ക്കും പരിക്കേറ്റിട്ടുണ്ട്. ഇയാള്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഗുരുതരമായി പരിക്കേറ്റ 30-കാരനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയതായും ബറേയ്‌ലി ജില്ലാ ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

അതേസമയം, സംഭവത്തില്‍ ഇതുവരെയും പരാതിയൊന്നും ലഭിച്ചിട്ടില്ലെങ്കിലും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചുവരികയാണെന്നും ഉടന്‍തന്നെ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യുമെന്നും പോലീസ് പറഞ്ഞു.

Content Highlights: man chopped off friend's genitals in bareily uttar pradesh


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

22:40

എന്റെ റൂംമേറ്റാണ് ഐഎഎസും ഐപിഎസും എന്താണെന്നെന്നെ പഠിപ്പിച്ചത് - കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented