കുറ്റ്യാടി പക്രംതളം ചുരത്തില്‍ കത്തിക്കരിഞ്ഞ നിലയില്‍ യുവാവിന്റെ മൃതദേഹം; സമീപത്ത് സ്‌കൂട്ടറും


യുവാവിന്റെ മൃതദേഹത്തിന് സമീപം കണ്ടെത്തിയ സ്‌കൂട്ടർ

കുറ്റ്യാടി: പക്രംതളം ചുരത്തില്‍ ചൂരണി റോഡില്‍ കത്തിക്കരിഞ്ഞ നിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പള്ളൂര്‍ സ്വദേശിയും ഉല്ലാസ് ബാര്‍ ഉടമയുമായ ഗണേഷന്റെ മകന്‍ അജയ് ഉല്ലാസി(28)നെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. യുവാവിന്റെ സ്‌കൂട്ടറും സമീപത്തുണ്ടായിരുന്നു.

പോണ്ടിച്ചേരി രജിസ്‌ട്രേഷനിലുള്ള സ്‌കൂട്ടറും കൈയിലെ മോതിരവും കണ്ടാണ് മരിച്ചത് ഉല്ലാസ് ആണെന്ന് ബന്ധുക്കളുടെ സാന്നിധ്യത്തില്‍ തിരിച്ചറിഞ്ഞത്. ദേഹത്ത് പെട്രോള്‍ ഒഴിച്ച് യുവാവ് തീകൊളുത്തി മരിച്ചതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. തൊട്ടില്‍പാലം സി.ഐ. ജേക്കബ്, എസ്.ഐ. രാധാകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്ഥലത്തെത്തി പരിശോധന നടത്തുകയും സംഭവത്തില്‍ അന്വേഷണം ആരംഭിക്കുകയും ചെയ്തു. വടകരയില്‍നിന്നെത്തിയ ഫൊറന്‍സിക് വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. മരിച്ച അജയ് ഉല്ലാസ് അവിവാഹിതനാണ്. അമ്മ: ശോഭ. സഹോദരങ്ങള്‍: പ്രസൂണ്‍, അനുഷ.


Content Highlights: man charred body found in kuttiadi pakramthalam ghat road


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
chintha jerome

2 min

വാഴക്കുലയില്‍ കുടുങ്ങിയ ചിന്ത; നന്ദി പിണറായിക്ക്, ഡോക്ടറേറ്റ് റദ്ദാക്കാന്‍ വകുപ്പുണ്ട്

Jan 30, 2023


kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


Premium

09:50

വീടിനെക്കാള്‍ വില മതിച്ച പൂവ്; ടുലിപ് മാനിയ!

Jan 30, 2023

Most Commented