ഇടക്കിടെ മീൻ വില ചോദിക്കും,കൈയിൽ ഒറിജിനലിനെ വെല്ലും തോക്ക്;കഞ്ചാവ് ലഹരിയിൽ പരിഭ്രാന്തി പരത്തി യുവാവ്


ഇയാളുടെ ഭാര്യ സ്റ്റേഷനിലെത്തി, തോക്കുവാങ്ങിയതിന്റെ ബില്ല് പോലീസിനു നൽകിയ ശേഷമാണ് ജാമ്യത്തിൽ വിട്ടത്. മത്സ്യത്തൊഴിലാളിയാണ്. കഞ്ചാവിന്റെ ലഹരിയിലായിരുന്നു ഇയാളെന്ന് വരാപ്പുഴ എസ്.എച്ച്.ഒ. ജെ.എസ്. സജീവ് കുമാർ പറഞ്ഞു.

•  ജോസ്

വരാപ്പുഴ: കഞ്ചാവിന്റെ ലഹരിയിൽ കളിത്തോക്കുമായിട്ടെത്തിയ യുവാവ് വരാപ്പുഴ മാർക്കറ്റിനുള്ളിൽ ഏറെനേരം പരിഭ്രാന്തി പരത്തി. വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം. നായരമ്പലം സ്വദേശിയും വടക്കേക്കര ആളംതുരുത്തിൽ വാടകയ്ക്കു താമസിക്കുന്നയാളുമായ ജോസി (34) നെ വരാപ്പുഴ പോലീസ് കസ്റ്റഡിയിൽ എടുത്തു.

ഇയാളിൽനിന്ന് കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്. പുലർച്ചെ മൂന്നരയോടെ ഇയാൾ മാർക്കറ്റിലും പരിസരത്തും കറങ്ങി നടക്കുകയായിരുന്നു. പലവട്ടം മാർക്കറ്റിനുള്ളിൽ കയറിയിറങ്ങി. പലപ്പോഴായി കടകളിൽ കയറി മത്സ്യത്തിന്റെ വില ചോദിച്ചു കൊണ്ടിരുന്നു. രാവിലെ ഏഴു മണിയോടെ ഒരു കടയിൽനിന്ന് മത്സ്യം വാങ്ങി. പണം ചോദിച്ചപ്പോൾ തോക്കെടുത്ത് ഉയർത്തി വെടിവെക്കുമെന്ന് ഭീഷണിപ്പെടുത്തി. ഈ സമയം മാർക്കറ്റിൽ നിറയെ ആളുകളുണ്ടായിരുന്നു. ഒറ്റനോട്ടത്തിൽ ഒറിജിനലിനെ വെല്ലുന്നതായിരുന്നു തോക്ക്. കഞ്ചാവിന്റെ ലഹരിയിൽ തോക്കുമായി നിൽക്കുന്ന യുവാവിന്റെ പ്രവൃത്തികൾ കണ്ട് അവിടെയുണ്ടായിരുന്നവർ ഭയന്നു.പിന്നീട് പോലീസിന്റെ പരിശോധനയിലാണ് കളിത്തോക്കാണെന്ന് വ്യക്തമായത്. ഇയാളുടെ ഭാര്യ സ്റ്റേഷനിലെത്തി, തോക്കുവാങ്ങിയതിന്റെ ബില്ല് പോലീസിനു നൽകിയ ശേഷമാണ് ജാമ്യത്തിൽ വിട്ടത്. മത്സ്യത്തൊഴിലാളിയാണ്. കഞ്ചാവിന്റെ ലഹരിയിലായിരുന്നു ഇയാളെന്ന് വരാപ്പുഴ എസ്.എച്ച്.ഒ. ജെ.എസ്. സജീവ് കുമാർ പറഞ്ഞു.

Content Highlights: man came to the market with play gun - people panic


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022

Most Commented