വിമാനമിറങ്ങിയ ശേഷം വിവരമൊന്നുമില്ല; കോഴിക്കോട്ട് വീണ്ടും പ്രവാസി യുവാവിന്റെ തിരോധാനം


-

നാദാപുരം(കോഴിക്കോട്) : മൂന്നാഴ്ചമുമ്പ് ഖത്തറില്‍നിന്ന് വന്ന യുവാവിനെക്കുറിച്ച് വിവരമൊന്നും ലഭിക്കാതെവന്നതോടെ മാതാവ് നല്‍കിയ പരാതിയില്‍ നാദാപുരം പോലീസ് കേസെടുത്തു. ചക്കരക്കണ്ടിയില്‍ അനസ് (26)നെ ജൂലായ് 20-ന് കോഴിക്കോട് വിമാനത്താവളത്തില്‍ ഇറങ്ങിയശേഷം കാണാതായെന്നാണ് പരാതി. ഇയ്യങ്കോട് കാപ്പാരോട്ട് മുക്ക് മഠത്തില്‍ സുലൈഖയുടെ പരാതിയിലാണ് കേസെടുത്തത്.

അഞ്ചുമാസംമുമ്പാണ് അനസ് ഖത്തറിലേക്ക് ജോലിക്കായി പോയത്. വിമാനമിറങ്ങിയതിനുശേഷം മകനെക്കുറിച്ച് യാതൊരു വിവരവുമില്ലെന്നാണ് മാതാവ് പോലീസിനോട് പറഞ്ഞത്. നേരത്തേ നാദാപുരം ടൗണിനടുത്തെ ചാലപ്പുറത്തായിരുന്നു കുടുംബം താമസിച്ചിരുന്നത്. വീട് വിറ്റതിനെത്തുടര്‍ന്ന് ഇപ്പോള്‍ ബന്ധുവീട്ടിലാണ് താമസം. വാണിമേല്‍ ഭാഗത്തുനിന്നാണ് അനസ് കല്യാണംകഴിച്ചത്.

യുവാവിനെ കാണാതായതിനെത്തുടര്‍ന്ന് വാണിമേല്‍, ചാലപ്പുറം, ഇയ്യങ്കോട് ഭാഗത്തെത്തി പോലീസ് വിവരങ്ങള്‍ ശേഖരിച്ചു. യുവാവുമായി നേരത്തേ ബന്ധമുള്ളവരെ ചോദ്യംചെയ്യാനായി വിളിപ്പിച്ചിട്ടുണ്ട്. ഖത്തറിലേക്ക് പോകുന്നതിനുമുമ്പുള്ള യുവാവിന്റെ പ്രവര്‍ത്തനങ്ങളുടെ വിവരവും പോലീസ് ശേഖരിച്ചിട്ടുണ്ട്. പേരാമ്പ്ര സ്വര്‍ണക്കടത്ത് കൊലപാതകവുമായി ബന്ധപ്പെട്ടുണ്ടായ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. സ്വര്‍ണ ഇടപാടുമായി ബന്ധപ്പെട്ടാണ് യുവാവിനെ കാണാതായതെന്ന വിവരമാണ് പോലീസിന് ലഭിച്ചത്.

കൊടുവള്ളി, മലപ്പുറം ഭാഗത്തുനിന്നുള്ള ചില സംഘങ്ങള്‍ ഇയാളെതേടി ഇയ്യങ്കോട് വാണിമേല്‍ ഭാഗത്തെത്തിയതായുള്ള വിവരവും പുറത്തുവന്നിട്ടുണ്ട്. അനസിന് ചില കേന്ദ്രങ്ങള്‍ അഭയംകൊടുത്തതാകാമെന്ന നിഗമനത്തിലാണ് പോലീസ്. ഭാര്യയും കുട്ടിയും ബന്ധുവും കാണാതായ യുവാവിന്റെ കൂടെയുണ്ടെന്ന വിവരവും ലഭിച്ചിട്ടുണ്ട്.

യുവാവിന്റെ തിരോധാനം: അന്വേഷണം ഊര്‍ജിതമാക്കി

വളയം: വിദേശത്തുനിന്ന് നാട്ടിലെത്തിയ യുവാവിന്റെ തിരോധാനത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. സ്വര്‍ണം പൊട്ടിക്കല്‍ സംഘമാണ് സംഭവത്തിനുപിന്നിലെന്ന് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ജില്ലയ്ക്കകത്തും പുറത്തുമുള്ള സ്വര്‍ണക്കടത്ത് പൊട്ടിക്കല്‍സംഘങ്ങളെ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം നടക്കുന്നത്. ഇത്തരം സംഘങ്ങളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒട്ടേറെപ്പേരെ വളയം പോലീസ് ചോദ്യംചെയ്തിട്ടുണ്ട്.

അടുത്തിടെയായി അയല്‍ജില്ലകളിലെ വാഹനങ്ങള്‍ പ്രദേശത്ത് വന്നിരുന്നു. ഇവയെ ചുറ്റിപ്പറ്റിയും അന്വേഷണം നടക്കുന്നുണ്ട്. യുവാവിന്റെ കൈവശം കൊടുത്തയച്ച സാധനം കിട്ടിയില്ലെന്നു പറഞ്ഞാണ് പലരും ബന്ധുക്കളെ സമീപിച്ചത്. അതുകൊണ്ടുതന്നെ സ്വര്‍ണം പൊട്ടിക്കല്‍ സംഘത്തിന്റെ കൂടെയാണ് ഇയാളെന്ന സംശയവും ബലപ്പെടുന്നുണ്ട്. യുവാവിന് സാമ്പത്തികബാധ്യതയുള്ളതിനാല്‍ ഇയാള്‍ സ്വയം മാറിനിന്നതാണോയെന്ന കാര്യവും പോലീസ് പരിശോധിച്ചുവരികയാണ്. വളയം പോലീസ് ഇന്‍സ്‌പെക്ടര്‍ എ. അജീഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

Content Highlights: man came from qatar went missing from kozhikode


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


mallikarjun kharge

2 min

അപ്രതീക്ഷിത നീക്കങ്ങള്‍; തരൂരിനെ തള്ളി ഖാര്‍ഗെയ്‌ക്കൊപ്പം നിരന്ന് ജി23യും, മുന്നില്‍ നിന്ന് ഗഹ്‌ലോത്

Sep 30, 2022

Most Commented