സുനീഷ്
പാലക്കാട് : നവമിദിവസം പൂജയ്ക്കുവെച്ച വാഹനം മോഷ്ടിച്ച കേസിലെ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ആലത്തൂർ വാനൂർ നെല്ലിയംകുന്നം എച്ച്.എം. വീട്ടിൽ സുനീഷിനെയാണ് (28) പാലക്കാട് ടൗൺ നോർത്ത് പോലീസ് കസ്റ്റഡിയിൽ വാങ്ങിയത്. മറ്റൊരു കേസിൽ മലപ്പുറം എടക്കര പോലീസിന്റെ പിടിയിൽപ്പെട്ട് മഞ്ചേരി സബ് ജയിലിൽ റിമാൻഡിലായിരുന്നു ഇയാൾ.
2021 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. മേപ്പറമ്പിൽ താക്കോൽ സഹിതം പൂജയ്ക്കായി വെച്ച വാഹനം മോഷ്ടിച്ചെന്നാണ് കേസ്. ഈ വാഹനം ഡിസംബറിൽ ആക്രിക്കടക്കാർക്കു വിറ്റു. മേപ്പറമ്പിലെ തന്നെ ആക്രിക്കടയിൽ വാഹനം ഉടമയുടെ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ഉടമ പോലീസിൽ അറിയിച്ചു. തുടർന്നുള്ള അന്വേഷണത്തിലാണ് മോഷ്ടാവിനെ വ്യക്തമായതെന്ന് പോലീസ് പറഞ്ഞു.
സുനീഷിന്റെ പേരിൽ ആലത്തൂർ പോലീസ് സ്റ്റേഷനിൽ വധശ്രമം, വാഹനമോഷണം, പിടിച്ചുപറി, ആടുമോഷണം എന്നീ കേസുകളുണ്ട്. തൃശ്ശൂർ മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ, പേരാമംഗലം പോലീസ് സ്റ്റേഷൻ എന്നിവടങ്ങളിലും മോഷണക്കേസുണ്ട്.
സുനീഷിനെ പാലക്കാട് കോടതിയിൽ ഹാജരാക്കിയശേഷം കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി. ബുധനാഴ്ച വീണ്ടും കോടതിയിൽ ഹാജരാക്കിയശേഷം മഞ്ചേരി സബ് ജയിലിലേക്ക് മാറ്റുമെന്നും ടൗൺ നോർത്ത് പോലീസ് പറഞ്ഞു.
Content Highlights: man booked for robbing vehicle in Palakkad
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..