റോഡപകടത്തിൽ മരിച്ചയാളുടെ പേരിൽ കുറ്റപത്രവും പിഴയടയ്ക്കാൻ കോടതി നോട്ടീസും


അശ്രദ്ധമായി വാഹനമോടിച്ച് അപകടം സംഭവിച്ച് മരിക്കാനിടയായതിനാൽ ഇന്ത്യൻ ശിക്ഷാനിയമം 279-ാം വകുപ്പ് പ്രകാരം ശിക്ഷാർഹമായ കുറ്റം ചെയ്തിരിക്കുന്നുവെന്നാണ് കുറ്റപത്രത്തിലുള്ളത്.

• ഭാസ്കരൻ അപകടത്തിൽപ്പെട്ട കൈവരിയില്ലാത്ത റോഡ്,സി.ഒ. ഭാസ്കരൻ

മയ്യിൽ: കൈവരിയില്ലാത്ത റോഡിൽ അപകടത്തിൽപ്പെട്ട് മരിച്ചയാളുടെ പേരിൽ പോലീസിന്റെ കുറ്റപത്രവും കോടതിയിൽനിന്ന് പിഴയടയ്ക്കാൻ നോട്ടീസും. കൊളച്ചേരി കാവുംചാൽ കനാൽ റോഡിൽ മാർച്ച് എട്ടിന് അപകടത്തിൽ മരിച്ച സി.ഒ. ഭാസ്കരന്റെ പേരിലാണ് കോടതിയിൽനിന്ന് നോട്ടീസ് കിട്ടിയത്. അശ്രദ്ധമായി വാഹനമോടിച്ച് അപകടം സംഭവിച്ച് മരിക്കാനിടയായതിനാൽ ഇന്ത്യൻ ശിക്ഷാനിയമം 279-ാം വകുപ്പ് പ്രകാരം ശിക്ഷാർഹമായ കുറ്റം ചെയ്തിരിക്കുന്നുവെന്നാണ് കുറ്റപത്രത്തിലുള്ളത്.

കണ്ണൂർ കോടതിയിൽ നേരിട്ടോ വക്കീൽ മുഖേനയോ ഹാജരായി പിഴയടയ്ക്കണമെന്ന് കോടതിയിൽനിന്ന് നോട്ടീസ് ലഭിച്ചപ്പോഴാണ് കുടുംബം ഈ വിവരം അറിയുന്നത്. നേരത്തേ അസ്വാഭാവിക മരണമായാണ് മയ്യിൽ പോലീസ് റിപ്പോർട്ടിലുണ്ടായിരുന്നത്. എന്നാൽ ശരിയായ രീതിയിൽ അന്വേഷണം നടത്താതെ കേസവസാനിപ്പിക്കാനാണ് ഇത്തരത്തിൽ റിപ്പോർട്ട് തയ്യാറാക്കിയതെന്ന് കാണിച്ച് ഭാസ്കരന്റെ ഭാര്യ കെ.കെ. ശൈലജ മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും പരാതി നൽകി.

ഭാസ്കരന്റെ മരണത്തെത്തുടർന്ന് പ്രതിഷേധം ശക്തമായതോടെ പഞ്ചായത്ത് ഇടപെടുകയും പൊതുമരാമത്തുവകുപ്പ് കനാൽ റോഡിൽ കൈവരി സ്ഥാപിക്കുകയും ചെയ്തു. ഭാസ്കരനെതിരേ നൽകിയ റിപ്പോർട്ടിൽ റോഡപകടത്തിനുശേഷം രൂപവത്കരിച്ച കാവുംചാൽ റോഡ് സംരക്ഷണസമിതിയും പ്രതിഷേധത്തിലാണ്. കമ്പിലിൽനിന്ന്‌ സ്വന്തം കടയിലേക്ക് സാധനങ്ങളുമായി പോകുന്നതിനിടയിലാണ് അപകടമുണ്ടായത്. ഏറെനേരം കഴിഞ്ഞാണ് അപകടവിവരം പുറത്തറിഞ്ഞത്.

അന്വേഷണം ശരിയായ രീതിയിൽ നടത്തി

:അപകടത്തിൽ മരിച്ചുകഴിഞ്ഞാൽ നടത്തുന്ന എല്ലാ അന്വേഷണങ്ങളും നടത്തിയതിനുശേഷമാണ് കുറ്റപത്രം നൽകിയത്. പോലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടില്ല.

ടി.പി. സുമേഷ്, മയ്യിൽ പോലീസ് ഇൻസ്പെക്ടർ


ഉദ്യോഗസ്ഥരുടെ അനാസ്ഥയ്ക്കെതിരേ നടപടി വേണം


:ശരിയായ അന്വേഷണം നടത്താതെ തിടുക്കത്തിൽ കേസന്വേഷണം അവസാനിപ്പിക്കുന്ന രീതിയാണ് നടന്നത്. ഇതുമൂലം അപകടത്തിൽ മരിച്ചയാളുടെ കുടംബത്തിന് ഇൻഷുറൻസ് തുകപോലും ലഭ്യമാക്കാനാവാത്ത സ്ഥിതിയാണ്. കുറ്റക്കാർക്കെതിരേ നടപടിയെടുത്തില്ലെങ്കിൽ പ്രക്ഷോഭം നടത്തും.

അഡ്വ. സി.ഒ. ഹരീഷ് കൊളച്ചേരി

കാവുംചാൽ റോഡ് സംരക്ഷണ സമിതി

Content Highlights: Man booked for rash driving after death

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


shajahan murder

2 min

ഷാജഹാന്‍ വധം; മുഴുവന്‍ പ്രതികളും പിടിയില്‍,കൊലയ്ക്ക് ശേഷം പ്രതികള്‍ ബാറിലെത്തിയതായി CCTV ദൃശ്യങ്ങള്‍

Aug 16, 2022

Most Commented