കോഴിക്കോട്ട് മര്‍ദനമേറ്റ് യുവാവ് മരിച്ചു; നാട്ടുകാരായ മൂന്നുപേര്‍ കസ്റ്റഡിയില്‍


സഹദ് | Screengrab: Mathrubhumi News

കോഴിക്കോട്: പയ്യോളിയില്‍ മര്‍ദനമേറ്റ് യുവാവ് മരിച്ച സംഭവത്തില്‍ മൂന്നുപേര്‍ കസ്റ്റഡിയില്‍. പള്ളിക്കര കനാല്‍മുക്കിന് സമീപം കുനിയില്‍ കുളങ്ങര സഹദി(45)ന്റെ മരണത്തിലാണ് നാട്ടുകാരായ മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തത്. മദ്യപാനത്തിനിടെയുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്നാണ് സഹദിനെ പ്രതികള്‍ മര്‍ദിച്ചതെന്നാണ് പോലീസ് നല്‍കുന്നവിവരം.

ബുധനാഴ്ച രാത്രി പെരുമാള്‍പുരത്ത് പയ്യോളി ഗവ. ഹൈസ്‌കൂളിന് സമീപമുള്ള തട്ടുകടയ്ക്ക് അടുത്തുവെച്ചാണ് സംഭവമുണ്ടായത്. മര്‍ദനമേറ്റ് അവശനായ സഹദിനെ ചിലര്‍ മേലടി സി.എച്ച്.സി.യില്‍ എത്തിച്ചു. അവിടെനിന്ന് കൊയിലാണ്ടി ഗവ. താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍രക്ഷിക്കാനായില്ല.



ജിനീതയാണ് സഹദിന്റെ ഭാര്യ. മക്കള്‍: ജാസില്‍, ഷഹബാസ്. പരേതനായ മൊയ്തീന്റെയും നഫീസയുടെയും മകനാണ്. സഹോദരങ്ങള്‍: റഷീദ്, നവാബ്, അനസ്, സീനത്ത്, ബാബു (സഫാരി), നജീബ്, നസീമ. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.

Content Highlights: man beaten to death in payyoli kozhikode three in police custody


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

2 min

തലതാഴ്ത്തി മടങ്ങി ചുവന്ന ചെകുത്താന്മാര്‍; ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടറില്‍

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022

Most Commented