മകനെ മര്‍ദിക്കുന്നത് തടയാനെത്തിയ അച്ഛന്‍ മര്‍ദനമേറ്റ് മരിച്ചു


വിമൽ

കരുമാല്ലൂര്‍: മകനെ മര്‍ദിക്കുന്നതുകണ്ട് പിടിച്ചുമാറ്റാനായി ഓടിയെത്തിയ അച്ഛന്‍ മര്‍ദനമേറ്റ് മരിച്ചു. ആലങ്ങാട് നീറിക്കോട് ആറയില്‍ കൈപ്പെട്ടി റോഡില്‍ താമസിക്കുന്ന കൊല്ലംപറമ്പില്‍ വീട്ടില്‍ വിമലാ (54) ണ് മരിച്ചത്.

ശനിയാഴ്ച രാത്രി എട്ടിനായിരുന്നു സംഭവം. നീറിക്കോട് സ്വദേശികളായ രണ്ടുപേരും വിമലിന്റെ മകനും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇത് കൈയേറ്റത്തില്‍ കലാശിച്ചതോടെ പിടിച്ചുമാറ്റാനായി വീട്ടില്‍നിന്ന് ഓടിയെത്തിയതാണ് വിമല്‍.



ഇതിനിടെ തര്‍ക്കമുണ്ടാക്കിയ യുവാക്കള്‍ വിമലിനെയും മര്‍ദിക്കുകയായിരുന്നുവെന്നാണ് പറയുന്നത്. മര്‍ദനത്തിനിടെ നിലത്തുവീണ് വിമലിന് പരിക്കേറ്റു. ഉടന്‍തന്നെ ബന്ധുക്കള്‍ചേര്‍ന്ന് പറവൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

ഇതിനിടെ മര്‍ദിച്ചതായി പറയുന്ന യുവാക്കള്‍ മുങ്ങി. ആലങ്ങാട് പോലീസ് സ്ഥലത്തെത്തി പരിശോധന തുടങ്ങിയെങ്കിലും അവരെ കണ്ടെത്താനായില്ല. വിമലിന്റെ ഭാര്യ: അമ്പിളി. മക്കള്‍: രോഹിത്, അശ്വിന്‍.

Content Highlights: Man beaten to death in karumalloor


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022

Most Commented