Photo: Screengrab/ Mathrubhumi News
ശ്രീകാര്യം: തിരുവനന്തപുരം ശ്രീകാര്യത്ത് യുവാവിനെ സുഹൃത്തുക്കൾ തല്ലിക്കൊന്നു. അമ്പാടിനഗർ സ്വദേശി സജുവിനെയാണ് (36) രണ്ടംഗ സംഘം കല്ലും തടിയും ഉപയോഗിച്ച് മര്‍ദിച്ച് കൊലപ്പെടുത്തിയത്. മദ്യപാനത്തിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം.
കഴിഞ്ഞ ദിവസം വൈകുന്നേരം സജുവും സുഹൃത്തുക്കളും ഒന്നിച്ചിരുന്ന് മദ്യപിച്ചിരുന്നു. ഇതിനു ശേഷം സജുവിന്റെ മൊബൈൽ ഫോൺ സുഹൃത്തുക്കൾ പിടിച്ചു വാങ്ങി. സുഹൃത്തുക്കൾ കൊണ്ടുപോയ ഫോൺ, സജു തിരിച്ചു വാങ്ങാനെത്തിയപ്പോഴായിരുന്നു സംഘർഷം ഉണ്ടാകുന്നത്.
പിന്നീട് കല്ലും തടിക്കഷ്ണങ്ങളും ഉപയോഗിച്ച് സജുവിനെ ഇവർ ആക്രമിക്കുകയായിരുന്നു. തുടർന്ന് സജുവിനെ വഴിയിൽ ഉപേക്ഷിച്ച് ഇവർ മടങ്ങി. എന്നാൽ വഴിയിലൂടെ പോയവര്‍ സജുവിനെ ശ്രദ്ധിക്കുകയോ രക്ഷിക്കാന്‍ ശ്രമിക്കുകയോ ചെയ്തില്ല. പിന്നീട് രാത്രി രണ്ടുമണിയോടെയാണ് സജുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാൽ ജീവൻ രക്ഷിക്കാനായില്ല.
പ്രതികളില്‍ ഒരാളായ അനീഷ് നേരത്തെ ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുള്ള ആളാണ്.
Content Highlights: man beaten to death following argument in thiruvananthapuram
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..