സഹോദരന്മാര്‍ തമ്മില്‍ വാക്കുതര്‍ക്കം, മരക്കഷണം കൊണ്ടുള്ള അടിയേറ്റ് ജ്യേഷ്ഠൻ കൊല്ലപ്പെട്ടു


പണലി, മരുതൻ

അഗളി: പുതൂർ പട്ടണക്കല്ലിൽ വാക്കുതർക്കത്തിനിടെ ജ്യേഷ്ഠൻ അടിയേറ്റ്‌ മരിച്ചു. പട്ടണക്കല്ല് ഊരിൽ മരുതനാണ്‌ (45) മരക്കഷണംകൊണ്ടുള്ള അടിയേറ്റു മരിച്ചത്. സംഭവത്തിൽ സഹോദരൻ പണലിയെ (35) പോലീസ് അറസ്റ്റുചെയ്തു.

വ്യാഴാഴ്ച രാത്രി ഏഴുമണിയോടെയാണ് സംഭവം. അമ്മ രങ്കിയുടെ ഉടമസ്ഥതയിലുള്ള തെങ്ങിൻതോട്ടത്തിൽനിന്ന് ഇളനീര് വിറ്റതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

ഇളനീര് വിറ്റ പണത്തിന്റെ പങ്ക് പണലിക്കു കൊടുക്കാത്തതിലായിരുന്നു തർക്കം. തലയ്ക്കും കാലിനും ഗുരുതരപരിക്കോടെയാണ് മരുതനെ കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിദഗ്‌ധചികിത്സയ്ക്കായി തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക്‌ പോകുംവഴി മരിച്ചു.

അഗളി ഡിവൈ.എസ്.പി. എൻ. മുരളീധരൻ, അഗളി സ്റ്റേഷൻ ഹൗസ് ഓഫീസർ സലീം എന്നിവരുടെ നേതൃത്വത്തിൽ പട്ടണക്കല്ല് ഊരിൽനിന്ന്‌ പണലിയെ അറസ്റ്റ്‌ ചെയ്തു.

പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Content Highlights: man beaten to death by brother at agali, palakakd

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022

Most Commented