Screengrab : Twitter Video
ലഖ്‌നൗ: മൊബൈല്‍ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് ഉത്തര്‍പ്രദേശില്‍ യുവാവിനെ തല്ലിച്ചതച്ച ശേഷം ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന്പുറത്തേക്ക് തള്ളിയിട്ടുകൊന്നു. അയോധ്യ-ഡല്‍ഹി എക്‌സ്പ്രസില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഷാജഹാന്‍പുരിലെ തില്‍ഹാര്‍ റെയില്‍വേ സ്റ്റേഷനുസമീപം ഇലക്ട്രിക് പോസ്റ്റില്‍ തലയിടിച്ചാണ് യുവാവ് മരിച്ചത്. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല.
യുവാവിനെ ട്രെയിനിലെ യാത്രക്കാര്‍ നിര്‍ദയം മര്‍ദിക്കുന്നതിന്റേയും പരിഹസിച്ച് ചിരിക്കുന്നതിന്റേയും വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സംഭവത്തില്‍ മുഖ്യപ്രതിയായ നരേന്ദ്ര ദുബേ(40)യെ അറസ്റ്റ് ചെയ്തു. കരഞ്ഞപേക്ഷിക്കുന്ന യുവാവിനെ ഇയാള്‍ ശകാരിക്കുന്നതും കമ്പാര്‍ട്‌മെന്റില്‍ നിന്ന് പുറത്തേക്ക് തള്ളിയിടുന്നതും വീഡിയോയില്‍ കാണാം.
ഷാജഹാന്‍പുര്‍ റെയില്‍വേ സ്റ്റേഷന് സമീപത്തുവെച്ച് തന്റെ ഫോണ്‍ നഷ്ടപ്പെട്ടതായി ഒരു യാത്രക്കാരി പോലീസിന് പരാതി നല്‍കിയിരുന്നു. ലഖ്‌നൗവില്‍ നിന്ന് ട്രെയിനില്‍ കയറിയ യുവാവിന്റെ പക്കല്‍ നിന്ന് നഷ്ടപ്പെട്ട ഫോണ്‍ കണ്ടെത്തിയതോടെയാണ് യാത്രക്കാര്‍ പ്രകോപിതരായതെന്ന് പോലീസ് പറയുന്നു.. അരമണിക്കൂറോളം യുവാവിനെ തല്ലിച്ചതച്ച ശേഷമാണ് പുറത്തേക്ക് തള്ളിയിട്ടത്.
സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. ഐപിസി 302-ാം വകുപ്പ് പ്രകാരമാണ് മുഖ്യപ്രതി നരേന്ദ്ര ദുബേക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
Content Highlights: Man Beaten, Thrown Off Running Train, For Stealing Mobile Phone, UP
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..