കുടുംബവഴക്ക്, കിടപ്പുമുറിയില്‍ ഭാര്യയെ കഴുത്തറത്ത് കൊല്ലാന്‍ ശ്രമം; ഭര്‍ത്താവ് അറസ്റ്റില്‍


ശനിയാഴ്ച രാത്രി 11.30-നാണ് സംഭവം. കിടപ്പുമുറിയില്‍വെച്ചാണ് ഭാര്യ സിനി(44)യെ ആക്രമിച്ചത്.

ബിനോയി ജോസഫ്

എലിക്കുളം: കുടുംബവഴക്കിനെത്തുടര്‍ന്ന് കറിക്കത്തികൊണ്ട് ഭാര്യയെ കഴുത്തറത്ത് കൊല്ലാന്‍ ശ്രമിച്ചെന്ന കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. എലിക്കുളം മല്ലികശ്ശേരി കണ്ണമുണ്ടയില്‍ ബിനോയി ജോസഫി(48)നെയാണ് പൊന്‍കുന്നം പോലീസ് അറസ്റ്റ് ചെയ്തത്.

ശനിയാഴ്ച രാത്രി 11.30-നാണ് സംഭവം. കിടപ്പുമുറിയില്‍വെച്ചാണ് ഭാര്യ സിനി(44)യെ ആക്രമിച്ചത്. അടുത്തമുറിയില്‍ ഉറങ്ങുകയായിരുന്ന ആണ്‍മക്കള്‍ അമ്മയുടെ നിലവിളികേട്ട് ഓടിയെത്തി. അവര്‍ അയല്‍വാസികളെ വിവരമറിയിച്ചു. അയല്‍വാസികളാണ് സിനിയെ ആശുപത്രിയിലാക്കിയത്. സിനിയുടെ കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റു. ചേര്‍പ്പുങ്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സിനിക്ക് രാത്രിതന്നെ ശസ്ത്രക്രിയ നടത്തി.

രാത്രിതന്നെ ബിനോയിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ബിനോയി സംശയരോഗിയാണെന്നും നിരന്തരം വഴക്കുണ്ടാക്കുമെന്നും മൊഴി ലഭിച്ചെന്ന് പോലീസ് അറിയിച്ചു. കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി. എന്‍.ബാബുക്കുട്ടന്‍, പൊന്‍കുന്നം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സജിന്‍ ലൂയിസ്, എസ്.ഐ. ടി.ജി. രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. പ്രതിയെ ഞായറാഴ്ച വീട്ടിലെത്തിച്ച് തെളിവെടുത്തു.

Content Highlights: man attempts to kill wife in elikulam kottayam

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


dileep highcourt

1 min

ദിലീപും ഭരണമുന്നണിയും തമ്മില്‍ അവിശുദ്ധബന്ധം, മറ്റൊരു വഴിയും ഇല്ല; നടി ഹൈക്കോടതിയില്‍

May 23, 2022


SDPI

1 min

പോപ്പുലര്‍ ഫ്രണ്ട്‌ മാര്‍ച്ചില്‍ കുട്ടിയുടെ പ്രകോപനപരമായ മുദ്രാവാക്യം; പോലീസ് അന്വേഷണം തുടങ്ങി

May 23, 2022

More from this section




Most Commented