കത്തിയും ഇരുമ്പുവടിയുമായി യുവാവ്, പ്രണയം നിരസിച്ചതിന് ആക്രമണം; യുവതിയടക്കം 12 പേര്‍ക്ക് പരിക്ക്


പലതവണ പ്രണയാഭ്യര്‍ഥന നടത്തിയിരുന്നെങ്കിലും യുവതി ഇത് നിരസിച്ചിരുന്നു. ഇതിനിടെ, മറ്റൊരാളുമായി യുവതിയുടെ വിവാഹം നിശ്ചയിക്കുകയും ചെയ്തു.

Screengrab Courtesy: Youtube.com/NTV Telugu

ഗുണ്ടൂര്‍: പ്രണയാഭ്യര്‍ഥന നിരസിച്ചതിന് യുവതിയെയും വീട്ടുകാരെയും യുവാവ് വീട്ടില്‍ക്കയറി ആക്രമിച്ചു. ആന്ധ്രപ്രദേശിലെ ഗുണ്ടൂരിലാണ് സംഭവം. ഫിരാങ്കിപുരം സ്വദേശിയായ പെരാം എഡുകൊണ്ടാലുവാണ് യുവതിയെയും ഇവരുടെ ബന്ധുക്കളായ 11 പേരെയും ആക്രമിച്ചത്.

ഇരുമ്പ് വടിയും കത്തിയും ഉപയോഗിച്ചാണ് പ്രതി ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ യുവതി അടക്കം മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ ഗുണ്ടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ ഒമ്പതുപേര്‍ നരസാരോപേട്ടിലെ സര്‍ക്കാര്‍ ആശുപത്രിയിലും ചികിത്സയിലാണ്.



യുവതി പ്രണയാഭ്യര്‍ഥന നിരസിച്ചതാണ് ആക്രമണത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു. പ്രതി പലതവണ പ്രണയാഭ്യര്‍ഥന നടത്തിയിരുന്നെങ്കിലും യുവതി ഇത് നിരസിച്ചിരുന്നു. ഇതിനിടെ, മറ്റൊരാളുമായി യുവതിയുടെ വിവാഹം നിശ്ചയിക്കുകയും ചെയ്തു. ഇതില്‍ പ്രകോപിതനായാണ് യുവാവ് ആക്രമണം നടത്തിയതെന്നും പോലീസ് പറഞ്ഞു.

Also Read

പുഞ്ചിരിക്കുന്ന മുഖം, ഏറെ പ്രിയപ്പെട്ടവൾ; ...

ഇതുവരെ പോകാത്ത വീട്, വീഡിയോകോളിലൂടെ എല്ലാംമനസിലാക്കി; ...


Content Highlights: man attacked woman and 11 family members in guntur andhra pradesh for love rejection


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022

Most Commented