യുവതിയോട് മോശമായി പെരുമാറിയെന്നാരോപിച്ച് ബസ് ജീവനക്കാരന് ക്രൂരമർദനം; ബിയർ കുപ്പികൊണ്ട് തലക്കടിച്ചു


Photo: Screengrab/ മാതൃഭൂമി ന്യൂസ്

കോട്ടയം: കോട്ടയം എരുമേലിയിൽ സ്വകാര്യ ബസ് ജീവനക്കാരന് നേരെ ക്രൂരമർദനം. എരുത്വാപുഴ സ്വദേശി അച്ചുവിനാണ് മർദനമേറ്റത്. വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. പെൺകുട്ടിയോട് അപമര്യാദയായി പെരുമാറി എന്നാരോപിച്ച് മറ്റൊരു യുവാവ് സ്വകാര്യ ബസിലെ ക്ലീനറായ അച്ചുവിനെ ക്രൂരമായി മർദിക്കുകയായിരുന്നു.

ബസില്‍ യാത്രചെയ്തിരുന്ന ഒരു യുവതിയോട് ക്ലീനറായ അച്ചു അപമര്യാദയായി പെരുമാറിയെന്നാരോപിച്ചായിരുന്നു ഇയാൾ ക്രൂരമായി മർദ്ദിച്ചത്. പൊതു ഇടത്തിൽ ആളുകൾക്കുമുന്നിലിട്ട് പരസ്യമായി തല്ലുകയും ബിയർകുപ്പി ഉപയോഗിച്ച് തലയ്ക്ക് അടിച്ചെന്നും പരാതിയിൽ പറയുന്നു.

മർദ്ദിച്ച ആളെ തിരിച്ചറിഞ്ഞതായും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും എരുമേലി പോലീസ് പറഞ്ഞു. ഇയാൾക്കെതിരെ ദേഹോപദ്രവം ഏൽപ്പിച്ചു എന്ന കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്. പരിക്കേറ്റ അച്ചു ആശുപത്രിയിൽ ചികിത്സയിലാണ്.

Content Highlights: man attacked private bus worker brutally


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


vadakkenchery accident

1 min

ഉറങ്ങിപ്പോയിട്ടില്ല, അപകടകാരണം KSRTC ബസ് പെട്ടെന്ന് ബ്രേക്കിട്ടതിനാലെന്ന് അറസ്റ്റിലായ ഡ്രൈവര്‍

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented