കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ഐ.സി.യുവിൽ ചികിത്സയിൽ കഴിയുന്ന മുരളി തെരുവത്ത്
പരിയാരം: പതിനഞ്ച് വര്‍ഷം മുമ്പ് മുഖത്തടിച്ചതിന് പ്രതികാരമായി സുഹൃത്തിനെ വടിവാള്‍ കൊണ്ട് വെട്ടിപ്പരിക്കേല്പിച്ചതായി പരാതി. നീലേശ്വരം വീവേഴ്സ് കോളനിയിലെ മുരളി തെരുവത്തിനെ(55) സുഹൃത്തായ ദിനേശന് പള്ളിക്കര വെട്ടിയതായാണ് പരാതി. മുരളി പരിയാരത്ത് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ഐ.സി.യുവില്‍ ചികിത്സയിലാണ്.
ബുധനാഴ്ച പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം. വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന മുരളിയെ വീട്ടിലെത്തി ഫോണ്‍ചെയ്തു പുറത്തേക്ക് വിളിച്ചുവരുത്തി ഇരുകാലുകളിലും വടിവാള്‍കൊണ്ട് വെട്ടിപ്പരിക്കേല്പിക്കുകയായിരുന്നു. കടിഞ്ഞിമൂലയിലെ സുനിയും ദിനേശനോടൊപ്പം ഉണ്ടായിരുന്നുവെന്ന് ചികിത്സയിലുള്ള മുരളി പറഞ്ഞു. 15 വര്‍ഷം മുമ്പ് നീയെന്റെ മുഖത്തടിച്ചത് ഓര്മയുണ്ടോടാ എന്ന് ചോദിച്ചപ്പോള്‍ എനിക്ക് ഓര്‍മയില്ലെന്ന് മുരളി മറുപടി പറഞ്ഞപ്പോള്‍ വെട്ടെടാ എന്നുപറഞ്ഞ് സുനി വടിവാള്‍ നല്കിയപ്പോള് ദിനേശന് ഇരുകാലുകളിലും വെട്ടിപ്പരിക്കേല്പിച്ചതായാണ് പരാതി.
സുനിയും ദിനേശനും ചേര്‍ന്ന് മദ്യപിച്ച് പഴയ സംഭവം ഓര്‍ത്തെടുത്ത് പുലര്‍ച്ചെ മുരളിയുടെ വീട്ടിലെത്തി അക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മുരളിയെ ഉടന്‍തന്നെ കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രിയിലെത്തിച്ചുവെങ്കിലും കാലിന്റെ മസിലുകള്‍ വെട്ടേറ്റ് ചതഞ്ഞ നിലയിലായതിനാല്‍ പരിയാരത്തേക്ക് മാറ്റുകയായിരുന്നു. സംഭവത്തില്‍ നീലേശ്വരം പോലീസ് കേസെടുത്തു.
Content Highlights: man attacked by friend in kasargode over hostility
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..