40 ലക്ഷം രൂപയുടെ കറുപ്പുമായി പാലക്കാട് സ്വദേശി അറസ്റ്റില്‍, എത്തിച്ചത് രാജസ്ഥാനില്‍നിന്ന്


പിടിയിലായ അഫ്സൽ

പാലക്കാട്: അന്താരാഷ്ട്ര വിപണിയില്‍ 40 ലക്ഷം രൂപയോളം വിലവരുന്ന കറുപ്പുമായി പാലക്കാട് സ്വദേശി പിടിയില്‍. തിരുനെല്ലായി ഒതുങ്ങോട് സ്വദേശി അഫ്‌സലിനെയാണ് (42) പാലക്കാട് ഡാന്‍സാഫ് സ്‌ക്വാഡും കസബ പോലീസും ചേര്‍ന്ന് പിടികൂടിയത്. ചന്ദ്രനഗര്‍ മേല്‍പ്പാലത്തിന് സമീപത്തുനിന്ന് പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്.

പോപ്പി കായയില്‍നിന്നും വരുന്ന പാലില്‍നിന്നാണ് കറുപ്പ് വേര്‍തിരിച്ചെടുക്കുന്നത്. അതിമാരക ലഹരിവിഭാഗത്തിലാണ് കറുപ്പിന്റെ സ്ഥാനം. രാജസ്ഥാനില്‍ നിന്നുമാണ് കറുപ്പ് ഇടനിലക്കാര്‍ പ്രതിക്ക് എത്തിച്ചുകൊടുത്തത്. ഉറവിടത്തെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും തുടരന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

പാലക്കാട് ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥിന്റെ മേല്‍നോട്ടത്തില്‍, ഡി.സി.ആര്‍.ബി. ഡിവൈ.എസ്.പി. എം. സുകുമാരന്‍, പാലക്കാട് ടൗണ്‍ സൗത്ത് ഇന്‍സ്‌പെക്ടര്‍ ഷിജു എബ്രഹാം, കസബ സബ് ഇന്‍സ്‌പെക്ടര്‍ അനീഷ്, ഡാന്‍സാഫ് സ്‌ക്വാഡ് അംഗങ്ങളായ ടി.ആര്‍. സുനില്‍കുമാര്‍, റഹിം മുത്തു, കെ. അഹമ്മദ് കബീര്‍, എസ്. ഷനോസ്, ആര്‍. രാജീദ്, എസ്. ഷമീര്‍, എസ്. സമീര്‍, ടി.ഐ. ഷെമീര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Content Highlights: man arrested with opium in palakkad


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023


nirmala sitharaman

1 min

പ്രത്യേക പരിഗണനയില്ല; അദാനിക്ക് കേരളത്തിലടക്കം പദ്ധതികള്‍ നല്‍കിയത് BJP ഇതര സര്‍ക്കാര്‍-ധനമന്ത്രി

Feb 6, 2023

Most Commented