വില്‍പ്പനക്കായി ബെംഗളൂരുവില്‍നിന്ന് എത്തിച്ചത് 200 ഗ്രാം MDMA;പെരിന്തല്‍മണ്ണയില്‍ യുവാവ് അറസ്റ്റില്‍


രാംജിത്ത് മുരളി

പെരിന്തല്‍മണ്ണ: വില്‍പ്പനയ്ക്കായി ബെംഗളൂരുവില്‍നിന്ന് എത്തിച്ച 200 ഗ്രാം എം.ഡി.എം.എ.യുമായി യുവാവ് അറസ്റ്റിലായി. മണ്ണാര്‍ക്കാട് കല്ലടിക്കോട് സ്വദേശി വലിപ്പറമ്പില്‍ വീട്ടില്‍ രാംജിത്ത് മുരളി(26)യാണ് പിടിയിലായത്. ഞായറാഴ്ച പെരിന്തല്‍മണ്ണ കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍ ബസ്സിറങ്ങിയ ഇയാളെ പോലീസ് ഇന്‍സ്‌പെക്ടര്‍ സി. അലവിയും സംഘവും ചേതനറോഡില്‍നിന്നാണ് പിടികൂടിയത്.

കൈയിലുണ്ടായിരുന്ന ബാഗിലാണ് എം.ഡി.എം.എ. ഉണ്ടായിരുന്നത്. ഗ്രാമിന് 3,000-4,000 രൂപ വരെ വിലയ്ക്കാണ് ഇത് വില്‍ക്കുന്നത്. പെരിന്തല്‍മണ്ണയില്‍ വില്‍ക്കാനായി കൊണ്ടുവന്നതെന്നാണ് സൂചന. ബെംഗളൂരുവില്‍നിന്ന് മയക്കുമരുന്ന് വാങ്ങി കേരളത്തിലെത്തിച്ച് ചെറുകിടക്കാര്‍ക്ക് വില്‍ക്കുന്നയാളാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു.



ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച വിവരത്തെത്തുടര്‍ന്ന് കഴിഞ്ഞദിവസങ്ങളില്‍ 25 ഗ്രാം എം.ഡി.എം.എ.യുമായി അരക്കുപറമ്പ് സ്വദേശി മുഹമ്മദ് ഫാസിലിനെയും കരിങ്കല്ലത്താണി സ്വദേശി സല്‍മാനുല്‍ ഫാരിസിനെയും അറസ്റ്റുചെയ്തിരുന്നു. എസ്.ഐ. യാസിര്‍, എ.എസ്.ഐ. മാരായ ബൈജു, അനിത, സീനിയര്‍ സി.പി.ഒ മാരായ സിന്ധു, കെ.എസ്. ഉല്ലാസ്, സി.പി.ഒ. മാരായ ഷജീര്‍, അജിത്കുമാര്‍, ഷാലു, സല്‍മാന്‍ എന്നിവരാണ് പ്രത്യേക സംഘത്തിലുണ്ടായിരുന്നത്.

പെരിന്തല്‍മണ്ണ പോലീസ് ഒരുമാസത്തിനിടെ പിടിച്ചത് 260 ഗ്രാം എം.ഡി.എം.എ.

പെരിന്തല്‍മണ്ണ: ലഹരിക്കെതിരേയുള്ള നടപടികള്‍ കര്‍ശനമാക്കിയതിന്റെ ഭാഗമായി ഒരുമാസത്തിനിടെ പെരിന്തല്‍മണ്ണ പോലീസ് പിടിച്ചെടുത്തത് 260 ഗ്രാം എം.ഡി.എം.എ.യും 155 കിലോഗ്രാം കഞ്ചാവും. മൂന്നു കേസുകളിലാണ് വിപണിയില്‍ പത്തുലക്ഷത്തോളം രൂപ വിലവരുന്ന എം.ഡി.എം.എ. പിടികൂടിയത്. നാലു പ്രതികളെ എം.ഡി.എം.എ. സഹിതവും ഇവര്‍ക്ക് മയക്കുമരുന്ന് എത്തിച്ചുനല്‍കിയ രണ്ടുപേരെ പിന്നീടും അറസ്റ്റുചെയ്തു. പിക്കപ്പ്വാനില്‍ പ്രത്യേക അറയുണ്ടാക്കി പുതിയ രീതിയില്‍ കടത്തിക്കൊണ്ടുവന്ന കഞ്ചാവാണ് പിടിച്ചത്. സാധാരണ മയക്കുമരുന്നുമായി പിടിയിലാകുന്നവരില്‍ അന്വേഷണം അവസാനിക്കുകയായിരുന്നു പതിവ്. എന്നാല്‍ കാറിലും ബൈക്കിലുമായി വില്‍പ്പനയ്‌ക്കെത്തിച്ച കേസുകളില്‍ ഇവര്‍ക്ക് മയക്കുമരുന്ന് നല്‍കിയവരെയും പിടികൂടി. കൊണ്ടോട്ടി സ്വദേശികളായ രണ്ടുപേരെ 35 ഗ്രാമുമായി പിടിച്ചിരുന്നു. ഇവരില്‍നിന്നുള്ള സൂചനകള്‍ അന്വേഷിച്ചാണ് ബെംഗളൂരുവില്‍നിന്ന് എം.ഡി.എം.എ. എത്തിച്ചുനല്‍കുന്നയാളെ പിടിച്ചത്. തുടര്‍ന്നും ഇത്തരത്തില്‍ കാരിയര്‍മാര്‍ക്ക് മയക്കുമരുന്ന് എത്തിച്ചുനല്‍കുന്നവരെയും പിടികൂടി നിയമനടപടികള്‍ സ്വീകരിക്കുമെന്ന് അന്വേഷണത്തിന് നേതൃത്വംനല്‍കുന്ന പെരിന്തല്‍മണ്ണ പോലീസ് ഇന്‍സ്പെക്ടര്‍ സി. അലവി അറിയിച്ചു.

Content Highlights: man arrested with mdma in perinthalmanna


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented