കുവൈത്തില്‍നിന്ന് വന്നത് മൂന്നുമാസം മുമ്പ്; നാട്ടില്‍ MDMA കടത്ത്, യുവാവ് അറസ്റ്റില്‍


ഷെബീർ

മൂവാറ്റുപുഴ: വിദേശത്തുനിന്നെത്തി മയക്കുമരുന്ന് കടത്തിവന്ന യുവാവിനെ 22.020 ഗ്രാം എം.ഡി.എം.എ.യുമായി എക്സൈസ് സംഘം പിടികൂടി.മൂവാറ്റുപുഴ രണ്ടാര്‍കരയില്‍ താമസിക്കുന്ന വെള്ളൂര്‍ക്കുന്നം കാവുങ്കര വട്ടപ്പറമ്പില്‍ ഷെബീര്‍ (25) ആണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്.

മയക്കുമരുന്നുമായി ചാലിക്കടവ് പാലത്തില്‍നിന്ന് രണ്ടാര്‍കരയ്ക്ക് സ്‌കൂട്ടറില്‍ വരികയായിരുന്ന ഇയാളെ എക്സൈസ് സംഘം വലയിലാക്കുകയായിരുന്നു.കുവൈത്തില്‍ ഇലക്ട്രീഷ്യനായി ജോലിചെയ്തിരുന്ന ഇയാള്‍ മൂന്നുമാസം മുന്‍പാണ് നാട്ടിലെത്തിയത്. വിപണിയില്‍ 1.35 ലക്ഷം രൂപ വിലമതിക്കുന്ന മയക്കുമരുന്നാണ് പിടിച്ചത്.

എം.ഡി.എം.എ.: നൈജീരിയന്‍ പൗരനെ ബെംഗളൂരുവിലെത്തിച്ച് തെളിവെടുക്കും

കൊച്ചി: കേരളത്തിലേക്ക് എം.ഡി.എം.എ. മയക്കുമരുന്ന് എത്തിച്ച് വില്പന നടത്തിയതിന്‌ െബംഗളൂരുവില്‍ അറസ്റ്റിലായ നൈജീരിയന്‍ പൗരനായ ഒക്കാഫോര്‍ എസേ ഇമ്മാനുവേലി (36) നെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും. തുടര്‍ന്ന് ബെംഗളൂരുവിലെത്തിച്ച്് തെളിവെടുപ്പു നടത്തും. ഇയാള്‍ വന്‍തോതില്‍ ലഹരിവസ്തുക്കള്‍ കേരളത്തിലെത്തിച്ചതായി വിവരം കിട്ടിയിട്ടുണ്ട്. ഇയാള്‍ രാസലഹരി മരുന്ന് നിര്‍മാണവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിരുന്നതായും സൂചനയുണ്ട്. കേസുമായി ബന്ധപ്പെട്ട്് ഇനിയും പ്രതികളുണ്ടെന്നാണ് പോലീസ് നല്‍കുന്ന സൂചന.

ജൂലായ് 20-ന് കലൂര്‍ സ്റ്റേഡിയം ലിങ്ക് റോഡില്‍ നിന്ന് എം.ഡി.എം.എ.യുമായി പിടികൂടിയ ഹാറൂണ്‍ സുല്‍ത്താനെ പിടികൂടുന്നതോടെയാണ് ബംഗളൂരുവിലെ വന്‍ മയക്കുമരുന്ന് മാഫിയയിലേക്ക് പോലീസ് എത്തിയത്. തുടര്‍ന്നു പിടിയിലായ പ്രതികളില്‍നിന്നാണ് നൈജീരിയന്‍ സ്വദേശിയെക്കുറിച്ച് വിവരം കിട്ടിയത്. കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ എറണാകുളം ഭാഗത്തേക്ക് 4.5 കിലോഗ്രാം എം.ഡി.എം.എ. കൈമാറ്റം ചെയ്തതായും പ്രതികള്‍ സമ്മതിച്ചിരുന്നു.

ചരസുമായി പിടിയില്‍

പള്ളുരുത്തി: 600 ഗ്രാം ചരസുമായി യുവാവിനെ കുമ്പളങ്ങിയില്‍നിന്ന് പള്ളുരുത്തി പോലീസ് പിടികൂടി. കുമ്പളങ്ങി കോയ ബസാറിനുസമീപം മുല്ലശ്ശേരിവീട്ടില്‍ തൗഫീഖ് (28) ആണ് പിടിയിലായത്. പോളിത്തീന്‍ ഷീറ്റില്‍ പൊതിഞ്ഞ് തുണിസഞ്ചിയിലാണ് ചരസ് സൂക്ഷിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. മട്ടാഞ്ചേരി അസി. പോലീസ് കമ്മിഷണര്‍ വി.ജി. രവീന്ദ്രനാഥിന്റെ നേതൃത്വത്തില്‍ പള്ളുരുത്തി ഇന്‍സ്പെക്ടര്‍ സുനില്‍ തോമസ്, സബ് ഇന്‍സ്പെക്ടര്‍ ഫാബിയാന്‍, പി.പി. ജെസ്റ്റിന്‍, എ.എസ്.ഐ. സമദ്, പ്രസാദ്, എസ്.ഐ. മധുസൂദനന്‍ എന്നിവരടങ്ങിയ പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്.

40 കിലോ കഞ്ചാവ് പിടിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

വാഴക്കുളം: ആയവന പഞ്ചായത്തിലെ ഏനാനെല്ലൂരില്‍ വാടകവീട്ടില്‍നിന്ന് കഞ്ചാവ് പിടിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. തൊടുപുഴ കാരിക്കോട് ചുണ്ടേക്കാട്ട് ഷഹിന്‍ഷാ സലിം (25) ആണ് പിടിയിലായത്. 2020 നവംബറില്‍ 40 കിലോയോളം കഞ്ചാവാണ് ഇവിടെ നിന്നു പിടികൂടിയത്. ഈ കേസില്‍ ഉള്‍പ്പെട്ട മലയാളികളായ ആറ് പ്രതികളെ നേരത്തേ പിടികൂടിയിരുന്നു. ഇവര്‍ക്ക് കഞ്ചാവ് നല്‍കിയിരുന്ന ആന്ധ്ര സ്വദേശിയും അറസ്റ്റിലായിരുന്നു. സംഭവ ശേഷം ഷഹിന്‍ഷാ ഒളിവില്‍പ്പോയി. റൂറല്‍ എസ്.പി. വിവേക് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി. പി.പി. ഷംസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് തൊടുപുഴയില്‍നിന്നു പ്രതിയെ പിടികൂടിയത്.

ആന്ധ്രയിലെ പഡേരുവില്‍നിന്ന് കഞ്ചാവ് വാങ്ങുന്നതിന് പണം നല്‍കിയിരുന്നത് ഇയാളാണ്. വാടകവീട്ടില്‍ കഞ്ചാവ് സൂക്ഷിച്ച ശേഷം ചെറുകിട വില്പനയായിരുന്നു ലക്ഷ്യം. എം.ഡി.എം.എ. വില്പനയുമായി ബന്ധപ്പെട്ട് തൊടുപുഴയിലും ഇയാള്‍ക്കെതിരേ കേസുണ്ട്.

Content Highlights: man arrested with mdma in muvattuppuzha


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


12:13

സിജുവിന് ഇനി കുടവയറുള്ള വേഷം കിട്ടട്ടെ- അജു വർഗീസ് | Saturday Night Team Talkies

Sep 29, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022

Most Commented