കണ്ണൂരില്‍ എക്‌സൈസിന്റെ പുതുവത്സര ഡ്രൈവ്; 132 ഗ്രാം MDMA-യുമായി യുവാവ് അറസ്റ്റില്‍


കണ്ണൂര്‍ ടൗണ്‍ ഭാഗങ്ങളില്‍ മയക്കുമരുന്ന് എത്തിക്കുന്നതില്‍ പ്രധാനിയാണ് അറസ്റ്റിലായ റിയാസ് സാബിര്‍ എന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കസ്റ്റഡിയിലെടുത്ത കാറിൽ വിശദമായ പരിശോധന നടത്തുന്ന എക്‌സൈസ് ഉദ്യോഗസ്ഥർ. ഇൻസെറ്റിൽ അറസ്റ്റിലായ റിയാസ് സാബിർ

കണ്ണൂര്‍: മയക്കുമരുന്നായ എം.ഡി.എം.എ.യുമായി യുവാവിനെ അറസ്റ്റ് ചെയ്തു. കണ്ണൂക്കര മാണിക്കക്കാവിന് സമീപം സലീം ക്വാര്‍ട്ടേഴ്‌സില്‍ റിയാസ് സാബിര്‍ (36) ആണ് 132 ഗ്രാം എം.ഡി.എം.എ.യുമായി അറസ്റ്റിലായത്.

ക്രിസ്മസ്-പുതുവത്സര സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സിനു കൊയില്യത്തിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ കണ്ണോത്തുംചാല്‍ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ധനലക്ഷ്മി ആസ്പത്രി റോഡില്‍നിന്ന് മയക്കുമരുന്ന് പിടിച്ചത്. കെ.എല്‍. 59-7567 കാറില്‍ കടത്തിക്കൊണ്ടുപോവുകയായിരുന്നു. കാര്‍ പിടിച്ചെടുത്തു. കണ്ണൂര്‍ ടൗണ്‍ ഭാഗങ്ങളില്‍ മയക്കുമരുന്ന് എത്തിക്കുന്നതില്‍ പ്രധാനിയാണ് അറസ്റ്റിലായ റിയാസ് സാബിര്‍ എന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആഴ്ചകളായി ഇയാള്‍ എക്‌സൈസ് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായിരുന്നു.

പ്രിവന്റീവ് ഓഫീസര്‍ സി.കെ. ബിജു, എന്‍.വി. പ്രവീണ്‍, പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് പി.കെ. ദിനേശന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എം. സജിത്ത്, എന്‍. രജിത്ത്കുമാര്‍, കെ.പി. റോഷി, ടി. അനീഷ്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വി.വി. ദിവ്യ, എം.പി. ഷമീന, സീനിയര്‍ ഗ്രേഡ് എക്‌സൈസ് ഡ്രൈവര്‍ സി. അജിത്ത് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Content Highlights: man arrested with mdma in kannur


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


chintha jerome

2 min

വാഴക്കുലയില്‍ കുടുങ്ങിയ ചിന്ത; നന്ദി പിണറായിക്ക്, ഡോക്ടറേറ്റ് റദ്ദാക്കാന്‍ വകുപ്പുണ്ട്

Jan 30, 2023


shashi tharoor, droupadi murmu

1 min

രാഷ്ട്രപതിയിലൂടെ BJP അടുത്ത തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നു; ദ്രൗപദി മുര്‍മുവിനെതിരെ ശശി തരൂര്‍

Jan 31, 2023

Most Commented